ബെംഗളൂരു :പാരമ്പര്യമായി ലഭിച്ച സ്വത്തിന്‍റെ വിഹിതം മരിച്ച പെണ്‍മക്കള്‍ക്ക് നല്‍കാതിരിക്കുന്നത് ഭരണഘടനയുടെ സമത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കര്‍ണാടക ഹൈക്കോടതി (Karnataka HC on inherited property share). സ്വത്തില്‍ തുല്യപങ്കാളിത്തം മരിച്ച പെണ്‍മക്കള്‍ക്കും ഉറപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടു (Daughters have equal rights in inherited property).
പെണ്‍മക്കള്‍ക്ക് പാരമ്പര്യ സ്വത്തില്‍ അവകാശമുണ്ടെന്ന ഗഡക് കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് കര്‍ണാടക ഹൈക്കോടതി ഇങ്ങനെ ഒരു നിരീക്ഷണം നടത്തിയിരിക്കുന്നത്. നര്‍ഗുണ്ട താലൂക്കിലെ ചന്നബസപ്പ ഹോസ്‌മണി എന്ന ആളുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് സച്ചിന്‍ ശങ്കര്‍ മഗദം അധ്യക്ഷനായ ഹൈക്കോടതി ബെഞ്ചിന്‍റെ നിര്‍ണായക വിധി (constitutional Rights).
മരിച്ചപോയ സഹോദരിമാരുടെ അനന്തരാവകാശികള്‍ക്ക് പാരമ്പര്യ സ്വത്തില്‍ തുല്യാവകാശം നല്‍കണമെന്ന ഗഡക് കോടതിയിലെ ചീഫ് സിവില്‍ ജഡ്‌ജിയുടെ 2023 ഒക്ടോബര്‍ മൂന്നിലെ വിധി ചോദ്യം ചെയ്‌താണ് ചന്ന ബസപ്പ ഹൈക്കോടതിയെ സമീപിച്ചത്. ഇയാളുടെ സഹോദരിമാരായ നാഗവ്വയും സംഘവ്വയും 2005ലെ ഹിന്ദു പിന്തുടര്‍ച്ച ഭേദഗതി നിയമം നിലവില്‍ വരും മുമ്പ് മരിച്ചതാണെന്നും അത് കൊണ്ട് തന്നെ നിയമം ഇവര്‍ക്ക് ബാധകമല്ലെന്നും അതിനാല്‍ ഉത്തരവ് തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. മരിച്ചുപോയ സഹോദരിമാര്‍ക്ക് സ്വത്തില്‍ അവകാശമില്ലെന്നും ഇയാള്‍ കോടതിയെ ബോധിപ്പിച്ചു (Karnataka HC)