ബെംഗളൂരു:സ്ലീസ് സിഡി കേസിൽ പ്രത്യേക അന്വേഷണ സംഘത്തോട് (എസ്‌ഐടി) ജൂൺ 17നകം റിപ്പോർട്ട് സമർപ്പിക്കാൻ കർണാടക ഹൈക്കോടതി. മുൻ മന്ത്രി രമേശ് ജാർക്കിഹോളി ഉൾപ്പെട്ട ലൈംഗിക വീഡിയോ കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാർച്ച് രണ്ടിന് സാമൂഹിക പ്രവർത്തകനായ കല്ലഹള്ളി പൊലീസിന് പരാതി നൽകിയിരുന്നു. പീഡനത്തിനിരയായ സ്ത്രീക്ക് കർണാടക പവർ ട്രാൻസ്‌മിഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ (കെപിടിസിഎൽ) ജോലി വാഗ്ദാനം ചെയ്‌തിരുന്നു. മുൻകൂട്ടി തീരുമാനിച്ച സ്ഥലത്ത് എത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇപ്പോഴും മന്ത്രി ഭീഷണിപ്പെടുത്തുകയാണെന്നും കല്ലഹള്ളി പറഞ്ഞു.
സ്ലീസ് സിഡി കേസ്: എസ്‌ഐടിയോട് റിപ്പോർട്ട് സമർപ്പിക്കാൻ കർണാടക ഹൈക്കോടതി - Ramesh Jarkiholi
മുൻ മന്ത്രി രമേശ് ജാർക്കിഹോളി ഉൾപ്പെട്ട ലൈംഗിക വീഡിയോ കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാർച്ച് രണ്ടിന് സാമൂഹിക പ്രവർത്തകനായ കല്ലഹള്ളി പൊലീസിന് പരാതി നൽകിയിരുന്നു.
സ്ലീസ് സിഡി കേസ്: എസ്‌ഐടിയോട് റിപ്പോർട്ട് സമർപ്പിക്കാൻ കർണാടക ഹൈക്കോടതി
Read More:സെക്സ് വീഡിയോ കേസ് : പൊലീസ് നടപടി പക്ഷപാതപരമെന്ന് പരാതിക്കാരി
രമേശ് ജാർക്കിഹോളിയെ അറസ്റ്റ് ചെയ്യണമെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്‍റ് ഡി.കെ ശിവകുമാർ വ്യാഴാഴ്ച മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയോടും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മിയോടും ആവശ്യപ്പെട്ടിരുന്നു.