കേരളം

kerala

ETV Bharat / bharat

കൊവിഡ് 19 ചട്ടലംഘനം; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ശിവകുമാറിനുമെതിരെയുള്ള കേസുകൾ പിൻവലിക്കാൻ തീരുമാനം - കർണാടക മുഖ്യമന്ത്രി

2022ൽ കൊവിഡ് 19 ചട്ടലംഘനത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ശിവകുമാറിനുമെതിരെയുള്ള ഒൻപത് കേസുകൾ പിൻവലിക്കാൻ കർണാടക മന്ത്രിസഭ തീരുമാനിച്ചു.

cases against CM Siddaramaiah and DK Shivakumar  CM Siddaramaiah and DK Shivakumar  covid 19 cases against DK Shivakumar  cases against CM Siddaramaiah  covid violation CM Siddaramaiah and DK Shivakumar  cases against karnataka cm and deputy cm  കൊവിഡ് 19 ചട്ടലംഘനം സിദ്ധരാമയ്യക്കെതിരെ കേസ്  സിദ്ധരാമയ്യക്കെതിരെ കേസ് പിൻവലിക്കുന്നു  സിദ്ധരാമയ്യ  ഡി കെ ശിവകുമാർ  ഡി കെ ശിവകുമാറിനെതിരെയുള്ള കേസ് പിൻവലിക്കുന്നു  കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന കേസ്  സിദ്ധരാമയ്യ ഡി കെ ശിവകുമാറിനെതിരെ കേസ്  കൊവിഡ് കേസുകൾ പിൻവലിക്കുന്നു  ശിവകുമാറിനുമെതിരെയുള്ള കേസുകൾ പിൻവലിക്കുന്നു  കർണാടക മന്ത്രിസഭ  കർണാടക മുഖ്യമന്ത്രി
സിദ്ധരാമയ്യ

By

Published : Aug 11, 2023, 8:47 AM IST

Updated : Aug 11, 2023, 2:45 PM IST

ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനുമെതിരെയുള്ള കൊവിഡ് -19 മാർഗനിർദേശങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകൾ പിൻവലിക്കാൻ കർണാടക മന്ത്രിസഭ. 2022ൽ പാർട്ടി സംഘടിപ്പിച്ച 'മേക്കേദാട്ട് പദയാത്ര'ക്കിടെ ഇരുവരും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്നായിരുന്നു കേസ്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്‌ത ഒമ്പത് ക്രിമിനൽ കേസുകൾ പിൻവലിക്കാനാണ് മന്ത്രിസഭയുടെ തീരുമാനം.

കാവേരി നദിക്ക് കുറുകെ മേക്കേദാട്ട് പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അന്ന് പ്രതിപക്ഷ പാർട്ടിയായിരുന്ന കോൺഗ്രസ് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പദയാത്ര നടത്തിയെന്നാണ് കേസ്. രാമനഗര തഹസിൽദാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നേതാക്കൾക്കെതിരെ കേസെടുത്തത്. നിയമസഭയിലെ സർക്കാർ ചീഫ് വിപ്പായ കോൺഗ്രസ് എംഎൽഎ അശോക് പട്ടന്‍റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭയുടെ തീരുമാനം.

രാമനഗര ജില്ലയിലെ കനകപുരയിൽ കാവേരി, അർക്കാവതി നദികളുടെ സംഗമസ്ഥാനത്തിൽ നമ്മ നീരു, നമ്മ ഹക്ക് (നമ്മുടെ വെള്ളം, നമ്മുടെ അവകാശം) എന്ന പ്രമേയവുമായാണ് പദയാത്ര ആരംഭിച്ചത്. 2022 ജനുവരി 9ന് തുടങ്ങി ജനുവരി 19ന് ബസവനഗുഡിയിൽ പദയാത്ര അവസാനിപ്പിക്കാനാണ് നിശ്ചയിച്ചിരുന്നത്. ഇത്രയും ദിവസം കൊണ്ട്‌ ഏകദേശം 139 കിലോമീറ്റർ ദൂരം പദയാത്ര നടത്തി.

എന്നിരുന്നാലും, വർധിച്ചുവരുന്ന കൊവിഡ് 19 വ്യാപനം കണക്കിലെടുത്ത് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പദയാത്രയിൽ പങ്കെടുത്ത നിരവധി കോൺഗ്രസ് നേതാക്കൾ കൊവിഡ് ബാധിതരായി. ഇതോടെ ജനുവരി 13ന് യാത്ര താത്കാലികമായി നിർത്തിവച്ചു. തുടർന്ന് ഫെബ്രുവരി അവസാനം പാർട്ടി പദയാത്ര പുനരാരംഭിച്ചു. മാർച്ച് 3 ന് ബസവനഗുഡിയിലെ നാഷണൽ കോളജ് ഗ്രൗണ്ടിൽ പദയാത്ര സമാപിച്ചു.

പദയാത്രയും കൊവിഡ് മാനദണ്ഡ ലംഘനവും : ബെംഗളൂരുവിന്‍റെയും അയൽ ജില്ലകളുടെയും കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് കാവേരി നദിക്ക് കുറുകെ ബാലൻസിങ് റിസർവോയർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് 'വാക്ക് ഫോർ വാട്ടർ റാലി' നടത്തിയത്. രാജ്യസഭ എംപി മല്ലികാർജുൻ ഖാർഗെ ആയിരുന്നു അന്ന് പദയാത്ര ഉദ്ഘാടനം ചെയ്‌തത്. സിദ്ധരാമയ്യ, ഡി കെ ശിവകുമാർ, എം ബി പാട്ടീൽ, എച്ച് കെ പാട്ടീൽ തുടങ്ങിയവരും റാലിയിൽ പങ്കെടുത്തിരുന്നു. കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സും നിരവധി കർഷക സംഘടനകളും കുടിവെള്ളത്തിനായുള്ള റാലിയെ പിന്തുണച്ചിരുന്നു.

എന്നാൽ കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ പദയാത്രയ്‌ക്ക്‌ അനുമതി നല്‍കിയതിൽ കര്‍ണാടക ഹൈക്കോടതി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ പദയാത്രയ്‌ക്ക്‌ നല്‍കിയ അനുമതി പിന്‍വലിക്കുകയായിരുന്നു. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും അടക്കമുള്ള മുതിർന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ യോഗം ചേര്‍ന്നാണ് പദയാത്ര നിര്‍ത്തിവയ്‌ക്കാന്‍ ആഹ്വാനം ചെയ്‌തത്.

എന്നാൽ പദയാത്ര പിൻവലിച്ചതിന് പിന്നാലെ ഡി കെ ശിവകുമാറിന് കൊവിഡ് പരിശോധന നടത്താൻ ആരോഗ്യ പ്രവർത്തകർ എത്തിയിരുന്നു. എന്നാൽ ഡി കെ ശിവകുമാർ പരിശോധന നടത്താൻ വിസമ്മതിച്ചു. കോൺഗ്രസിന്‍റെ പദയാത്ര അട്ടിമറിക്കാനായി താൻ കൊവിഡ് ബാധിതനാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണെന്നും അതിന് ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഡി കെ ശിവകുമാർ ആരോപിച്ചിരുന്നു.

Last Updated : Aug 11, 2023, 2:45 PM IST

ABOUT THE AUTHOR

...view details