ബെംഗളൂരു:കർണാടകയിൽ ഗോവധ നിരോധന നിയമം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. നിയമപ്രകാരം ഗോവധം നടത്തുന്നവർക്ക് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവോ അഞ്ച് ലക്ഷം രൂപ പിഴയോ ലഭിക്കാം.
കർണാടകയിൽ ഗോവധ നിരോധന നിയമം നിലവിൽ വന്നു - കർണാടക
ഗോവധം നടത്തുന്നവർക്ക് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവോ അഞ്ച് ലക്ഷം രൂപ പിഴയോ ലഭിക്കാം.
13 വയസിന് മുകളിലുള്ള പോത്തുകളൊഴികെയുള്ള കന്നുകാലികളുടെ കശാപ്പ് സംസ്ഥാനത്ത് നിരോധിച്ചതായി നിയമ മന്ത്രി ജെ.സി മധുസ്വാമി പറഞ്ഞിരുന്നു. ഗോമാംസം വിൽക്കുന്നതോ കടത്തുന്നതോ പശുക്കളെ കൊല്ലുന്നതോ ശിക്ഷാർഹമാണ്. എന്നാൽ, പശുവിന് എന്തെങ്കിലും രോഗം പിടിപെട്ട് മറ്റ് കന്നുകാലികളിലേക്ക് അത് പടരുന്ന സാഹചര്യം ഉണ്ടായാൽ അവയെ വധിക്കാൻ അനുവദിക്കുമെന്ന് ഡിസംബർ ഒമ്പതിന് കർണാടക നിയമസഭയിൽ ഗോവധ നിരോധന ബിൽ പാസാക്കുന്ന വേളയിൽ മധുസ്വാമി വിശദമാക്കിയിരുന്നു.
അതേ സമയം, യെദ്യൂരപ്പ സർക്കാർ പാസാക്കിയ ഗോവധ നിരോധന നിയമം ബിസിനസ് ഉപദേശക സമിതി (ബിഎസി) യോഗത്തിൽ ചർച്ചക്ക് വിധേയമാക്കിയില്ലെന്നാണ് പ്രതിപക്ഷ പാർട്ടികൾ പറയുന്നത് .