ബെംഗളൂരു : ഹയര്‍ സെക്കന്‍ററി വിദ്യാര്‍ഥികള്‍ക്ക് ഒരാഴ്‌ചത്തെ യോഗാഭ്യാസ സെഷൻ നടത്താനുള്ള കർണാടക സർക്കാരിന്‍റെ സർക്കുലർ വിവാദത്തില്‍. ജനുവരി 1 ശനിയാഴ്ച മുതലാണ് സംസ്ഥാനത്തെ എല്ലാ എല്ലാ പ്രീ-യൂണിവേഴ്‌സിറ്റി കോളജുകളിലും ഒരാഴ്ചത്തെ യോഗ സെഷന്‍ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നത്.
രാവിലെ അസംബ്ലി സമയത്ത് സൂര്യ നമസ്‌കാര സെഷനുകൾ നടത്താനും, പരമാവധി പങ്കാളിത്തം ഉറപ്പാക്കാനുമുള്ള കേന്ദ്ര നിർദേശത്തിന് അനുസൃതമായാണ് സംസ്ഥാന സര്‍ക്കാര്‍ ഡിസംബർ 12ന് സർക്കുലർ പുറപ്പെടുവിച്ചത്. ജനുവരി 1 മുതൽ 7 വരെ 7 ദിവസത്തേക്ക് സൂര്യ നമസ്‌കാര സെഷനുകള്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം.
അതേസമയം സ്കൂൾ വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനും, വിദ്യാർഥികളെ വർഗീയമായി ഭിന്നിപ്പിക്കാനുമാണ് സര്‍ക്കാര്‍ ശ്രമമെന്നാരോപിച്ച് സര്‍ക്കുലറിനെതിരെ നിരവധി സ്ഥാപനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്