കേരളം

kerala

ETV Bharat / bharat

കൊവിഡ്‌ വ്യാപനം; കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യു ഒഴിവാക്കി - Covid Latest News

കർണാടകയില്‍ മറ്റ്‌ നിയന്ത്രണങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. കൊവിഡ്‌ കേസുകളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് വാരാന്ത്യ കര്‍ഫ്യു വീണ്ടും ഏര്‍പ്പെടുത്താനാണ് തീരുമാനം.

Karnataka government lifts weekend curfew  Weekend curfew in Karnataka  Karnataka Covid Cases  Night Curfew and Covid Restrictions in Karnataka  Karnataka Chief Minister Basavaraj Bommai  കൊവിഡ്‌ നിയന്ത്രണം കര്‍ണാടക  കൊവിഡ്‌ വാരാന്ത്യ കര്‍ഫ്യു  കര്‍ണാടക വാരാന്ത്യ കര്‍ഫ്യു ഒഴിവാക്കി  Covid Latest News  Karnataka Latest News
കൊവിഡ്‌ വ്യാപനം; കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യു ഒഴിവാക്കി

By

Published : Jan 21, 2022, 6:34 PM IST

ബെംഗളൂരു: കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യു താല്‍ക്കാലികമായി ഒഴിവാക്കി. മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മൈയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്‌ച നടന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. എന്നാല്‍ കൊവിഡ്‌ കേസുകളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് വാരാന്ത്യ കര്‍ഫ്യു വീണ്ടും ഏര്‍പ്പെടുത്തുമെന്നും റവന്യു മന്ത്രി ആര്‍. അശോക്‌ അറിയിച്ചു.

Also Read: ഒമിക്രോൺ ഗ്രാമീണ ഇന്ത്യയിൽ കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്‌ടിച്ചേക്കാം: ഡോ. മനോജ് ജെയിൻ

അതേസമയം രാത്രികാല കർഫ്യു, കൊവിഡ്‌ നിയന്ത്രങ്ങള്‍ എന്നിവയില്‍ മാറ്റമുണ്ടാകില്ല. വ്യാഴാഴ്‌ച 47,754 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. കര്‍ണാടകയില്‍ 29 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ്‌ ബാധിച്ചു മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.

ഇതുവരെ 33,76,953 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ്‌ സ്ഥിരീകരിച്ചു. 38,515 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തു. 2,93,231 പേരാണ് നിലവില്‍ സംസ്ഥാനത്ത് കൊവിഡ്‌ ചികിത്സയിലുള്ളത്.

ABOUT THE AUTHOR

...view details