കേരളം

kerala

ETV Bharat / bharat

കർണാടക ഇന്ന് പോളിങ് ബൂത്തിലേക്ക്; തുടർഭരണം ലക്ഷ്യമിട്ട് ബിജെപി, തിരിച്ചുപിടിക്കാൻ കോൺഗ്രസ്

കനത്ത സുരക്ഷ ക്രമീകരണങ്ങൾക്കിടയിൽ രാവിലെ 7 മുതൽ വൈകിട്ട് 6 വരെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കും

Karnataka votes today  കർണാടക തെരഞ്ഞടുപ്പ്  തുടർഭരണത്തിന് ബിജെപി  കർണാടക ജനവിധി ഇന്ന്  Karnataka votes today  Karnataka goes to polls today  കർണാടക ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്  കർണാടക ഇന്ന് ബൂത്തിലേക്ക്  കർണാടക നിയമസഭയിലേക്കുള്ള വിധിയെഴുത്ത്  പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ  പ്രധാനമന്ത്രി നരേന്ദ്രമോദി  എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ  ആകെയുള്ള 224 സീറ്റിലും ബിജെപി മത്സരിക്കും  കോൺഗ്രസ്  രാഹുൽ ഗാന്ധി  Karnataka votes today
Karnataka votes today

By

Published : May 10, 2023, 6:40 AM IST

ബെംഗളൂരു:പോർ വിളികൾക്കും ചൂടു പിടിച്ച വാദപ്രതിവാദങ്ങൾക്കും ഒടുവിൽ ഇന്ന് കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കാലുറപ്പിച്ച് നിന്ന കർണാടകയിൽ തുടർഭരണമല്ലാതെ മറ്റൊന്നും ബിജെപി ലക്ഷ്യം വയ്‌ക്കുന്നില്ല. എന്നാൽ ഭരണം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. കനത്ത സുരക്ഷ ക്രമീകരണങ്ങൾക്കിടയിൽ രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കും.

2,615 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. സംസ്ഥാനത്തെ 58,545 പോളിങ് സ്റ്റേഷനുകളിലായി 5,10,55172 വോട്ടർമാർ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോട്ടർമാരിൽ 2,58,01408 പുരുഷന്മാരും 2,52,48925 സ്‌ത്രീകളും 4839 മറ്റുള്ളവരും ഉൾപ്പെടുന്നു. സ്ഥാനാർഥികളിൽ 2,430 പുരുഷന്മാരും 184 സ്ത്രീകളും ഒരാൾ ട്രാന്‍സ്‌ജെന്‍ഡറാണ്.

ആകെ 11,71,558 യുവ വോട്ടർമാരും 5,71,281 ഭിന്നശേഷിക്കാരും (പിഡബ്ല്യുഡി) 12,15,920 പേര്‍ 80 വയസിനു മുകളിൽ പ്രായമുള്ളവരുമാണ്. തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനായി സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നും 8,500 ഓളം പൊലീസ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഹോം ഗാർഡുകളെയും വിന്യസിച്ചിട്ടുണ്ട്. 1.5 ലക്ഷം പൊലീസുകാരെയും സിആർപിഎഫിനെയും വിന്യസിച്ചിട്ടുണ്ട്. 304 ഡിവൈഎസ്‌പിമാർ, 991 ഇൻസ്പെക്‌ടർമാർ, 2,610 പിഎസ്ഐമാർ, 5,803 എഎസ്ഐമാർ, 46,421 എച്ച്സിമാർ, 27,990 പിസി ഹോം ഗാർഡുകൾ എന്നിവരുൾപ്പെടെ 84,119 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.

മൊത്തം 75,603 ബാലറ്റ് യൂണിറ്റുകൾ, 70,300 കൺട്രോൾ യൂണിറ്റുക, 76,202 വോട്ടർ-വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ എന്നിവ വോട്ടിങ്ങിനിടെ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ഫോഴ്‌സ് മൾട്ടിപ്ലയറുകളായി പോളിങ് പ്രക്രിയ നിരീക്ഷിക്കാൻ മൈക്രോ ഒബ്‌സർവറുകളും വെബ്‌കാസ്റ്റിങ്ങും സിസിടിവികളും ഉണ്ടാകും. 80 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം വൈകല്യമുള്ളവർക്കും വീട്ടിലിരുന്ന് വോട്ടുചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details