കേരളം

kerala

ETV Bharat / bharat

കര്‍ണാടകയില്‍ കോളജുകള്‍ തുറക്കാന്‍ മാര്‍ഗനിര്‍ദേശമായി - മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് വിദ്യാഭ്യാസ വകുപ്പ്

അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം മാര്‍ഗനിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു

SOPs before colleges open  Karnataka formulates SOPs before colleges open  olleges open from November 17 in karnataka  Karnataka  guidelines  കര്‍ണ്ണാടകയില്‍ 17ന് കൊളേജുകള്‍ തുറക്കും; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് വിദ്യാഭ്യാസ വകുപ്പ്  കര്‍ണ്ണാടക  മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് വിദ്യാഭ്യാസ വകുപ്പ്  മാര്‍ഗനിര്‍ദ്ദേശങ്ങള്‍
കര്‍ണ്ണാടകയില്‍ 17ന് കൊളേജുകള്‍ തുറക്കും; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് വിദ്യാഭ്യാസ വകുപ്പ്

By

Published : Nov 10, 2020, 1:20 PM IST

ബെംഗളൂരു: നവംബര്‍ 17മുതല്‍ സംസ്ഥാനത്ത് ഡിഗ്രി, എഞ്ചിനിയറിങ്, ഡിപ്ലോമ കോളജുകൾ ആരംഭിക്കാനിരിക്കെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഓഫ് ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡോ. സി.എൻ അശ്വത നാരായണൻ അറിയിച്ചു.

അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം മാര്‍ഗനിര്‍ദേശമാണ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് ബിരുദാനന്തര, അവസാന വർഷ വിദ്യാർഥികൾ മാതാപിതാക്കളുടെ സമ്മതപത്രം ഹാജരാക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസ്സുകള്‍ സജ്ജീകരിക്കുക. ഇതിനായി ആവശ്യമെങ്കില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാവും ക്ലാസ്സ് നടത്തുക. ക്ലാസുകളില്‍ നേരിട്ട് എത്താന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സ് സൗകര്യം ഏര്‍പ്പെടുത്തും. പഠന സാമഗ്രികൾ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് നല്‍കാന്‍ പാടില്ല. മറിച്ച് പവർപോയിന്‍റ് അവതരണങ്ങൾ, ഇ-കുറിപ്പുകൾ, ഇ-ബുക്കുകൾ, ഓഡിയോ ബുക്കുകൾ, പ്രാക്ടീസ് ചോദ്യങ്ങൾ എന്നിവയുടെ രൂപത്തിലാക്കി ഇവ കോളജിന്‍റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.

ABOUT THE AUTHOR

...view details