ചിത്രദുര്‍ഗ (കര്‍ണാടക) :നശിച്ച് കിടന്ന വീട്ടില്‍ അഞ്ച് അസ്ഥികൂടങ്ങള്‍ കണ്ടെത്തി. ചിത്രദുര്‍ഗ ജില്ല ജയില്‍ റോഡിലുള്ള വീട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പത്ത് വര്‍ഷമായി ഈ വീട്ടില്‍ ആരും താമസമില്ല. സംഭവം അറിഞ്ഞ ഉടന്‍ തന്നെ ഡിവൈഎസ്‌പി അനില്‍കുമാര്‍ സ്ഥലം സന്ദര്‍ശിച്ചു (Karnataka five skeletons found in ruined house).
ചിത്രദുര്‍ഗ താലൂക്കിലെ ദൊഡ്ഡവവനഹള്ളിയില്‍ നിന്നുള്ള ജഗന്നാഥ റെഡ്ഡി(80) എന്ന ആളാണ് ഈ വീട്ടില്‍ താമസിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുംകുര്‍ പിഡബ്ല്യുഡി വകുപ്പില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയറായി ജോലി ചെയ്യുകയായിരുന്നു ജഗന്നാഥ റെഡ്ഡി. വിരമിച്ച ശേഷം ഇദ്ദേഹം ചിത്രദുര്‍ഗയിലേക്ക് താമസം മാറ്റി (karnataka chithradurga).
റെഡ്ഡിയുടെ ബന്ധുവായ പവന്‍കുമാര്‍ സംഭവത്തില്‍ പരാതി നല്‍കി. അഞ്ച് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയ വീട്ടില്‍ താമസിച്ചിരുന്നത് തന്‍റെ ബന്ധുവാണെന്ന് അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടിയായിരുന്നു. റെഡ്ഡിക്കൊപ്പം ഭാര്യ പ്രേമക്കയും മകള്‍ ത്രിവേണിയും ആണ്‍മക്കളായ കൃഷ്‌ണ റെഡ്ഡിയും നരേന്ദ്ര റെഡ്ഡിയും ഈ വീട്ടില്‍ താമസം ഉണ്ടായിരുന്നു. ഇവര്‍ പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ കഴിയുകയായിരുന്നു.