കേരളം

kerala

ETV Bharat / bharat

പത്താം ക്ലാസ് പരീക്ഷയ്ക്ക് ഫീസ് അടക്കാൻ പണമില്ല, സഹായവുമായി മന്ത്രി - കർണാടക വിദ്യാഭ്യാസ മന്ത്രി

കൊവിഡും ലോക്ക് ഡൗണും വന്നതോടെ വരുമാനം ഇല്ലാതായ കുടുബത്തിന് കുട്ടിയുടെ സ്കൂൾ ഫീസ് അടക്കാൻ കഴിഞ്ഞില്ല. പണം അടയ്ക്കാത്തതിനാല്‍ സ്കൂൾ അധികൃതർ പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന് കുട്ടി പറയുന്നു.

Karnataka education Minister  പത്താം ക്ലാസ് പരീക്ഷ  കർണാടക വിദ്യാഭ്യാസ മന്ത്രി  Education minister in kerala
ഫീസ് അടക്കാൻ പണമില്ല, കർണാടകയിൽ പത്താം ക്ലാസ് പരീക്ഷ എഴുതാനാകാത്ത കുട്ടിക്ക് സഹായം ഉറപ്പു നൽകി വിദ്യാഭ്യാസ മന്ത്രി

By

Published : Jul 17, 2021, 7:00 PM IST

ബെംഗളൂരു: ഫീസ് അടയ്ക്കാൻ പണം ഇല്ലാത്തതിനാല്‍ സ്കൂൾ അധികൃതർ പത്താംക്ലാസ് പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്ന വിദ്യാർഥിക്ക് ആശ്വാസവുമായി മന്ത്രി. കർണാടകയിലെ കോരട്ടഗരെയിലെ ഹനുമന്തപുരയിൽ നിന്നുള്ള പെൺകുട്ടിക്കാണ് പരീക്ഷ എഴുതാൻ കഴിയാതെ പോയത്. ഇത് ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്ക് പെൺകുട്ടി മെയില്‍ അയച്ചിരുന്നു. ഇതേ തുടർന്നാണ് കർണാടക വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ വിദ്യാർഥിനിയെ നേരില്‍ കണ്ട് സഹായം വാഗ്‌ദാനം ചെയ്തത്.

ദക്ഷിണ കന്നഡ ജില്ലയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥിക്കാണ് ദുരനുഭവം ഉണ്ടായത്. "കൊവിഡിനെ തുടർന്ന് വരുമാനം ഇല്ലാതായതാണ് പരീക്ഷയ്ക്ക് ഫീസ് അടയ്ക്കാൻ കഴിയാതിരുന്നതെന്ന് വിദ്യാർഥിനി പറയുന്നു. ഒമ്പതാം ക്ലാസ് പരീക്ഷയിൽ എനിക്ക് 96 ശതമാനം മാർക്ക് ഉണ്ട്. എനിക്ക് ഫീസ് സർക്കാർ നൽകണ്ട. അത് എന്‍റെ വീട്ടുകാർ എങ്ങനെയെങ്കിലും അത് അടക്കും.

എനിക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാൻ ഒരവസരം കൂടി തന്നാൽ മതി. കുട്ടി വിദ്യാഭ്യാസ മന്ത്രിക്കയച്ച ഇ-മെയിലിൽ പറയുന്നു". കുട്ടിയുടെ ഇമെയിൽ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വിദ്യാഭ്യാസ മന്ത്രി കുട്ടിയെ ഫോണിൽ വിളിച്ചിരുന്നു.കുട്ടിക്ക് സപ്ലിമെന്‍ററി പരീക്ഷയ്ക്ക് ഹാജരാകാൻ ഇനിയും അവസരമുണ്ടെന്നും ഇതുപോലെ നിരവധി കുട്ടികൾ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ജൂലൈ 19, 22 തീയതികളിൽ എസ്എസ്എൽസി പരീക്ഷ നടത്താൻ കർണാടക സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പരമ്പരാഗത പരീക്ഷയ്ക്ക് സമാനമായി ഇത്തവണ ഒ.എം.ആർ ഷീറ്റുകൾ ഉപയോഗിച്ചാകും പരീക്ഷ നടത്തുക. ജൂലൈ 19-ന് മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന പരീക്ഷ മൂന്ന് പ്രധാന വിഷയങ്ങളായ കണക്ക്, സയൻസ്, സോഷ്യൽ സയൻസ് എന്നിവയിലായിരിക്കും. ജൂലൈ 22 ന് നടക്കുന്ന പരീക്ഷ ഇംഗ്ലീഷ്, കന്നഡ, സംസ്കൃതം, മറ്റ് വിഷയങ്ങൾ എന്നിവയിലാകുമെന്നും മന്ത്രി പറഞ്ഞു.

Also read: പാർലമെന്‍റ് സമ്മേളനം 19ന്; അതിർത്തി പ്രശ്‌നം ചർച്ചയാകും

ABOUT THE AUTHOR

...view details