ബെംഗളൂരു: 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിക്കണമെന്ന നിര്‍ദേശവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ സി.എന്‍ അശ്വന്ത് നാരായണ്‍. പുതുതായി വികസിപ്പിക്കുന്ന വാക്‌സിന്‍ കൊവിൻ ആപ്പുമായി ബന്ധിപ്പിക്കാമെന്നും പിന്നീട് വാക്‌സിന്‍ ലഭ്യതക്കനുസരിച്ച് വാക്‌സിനേഷന്‍ തീയതികള്‍ നിശ്ചയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കൊവിന്‍ ആപ്പില്‍ നേരത്തെ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ഫലപ്രദവും സുഗമവുമായ വാക്‌സിനേഷന്‍ നടത്തിപ്പിന് വേണ്ടി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
Also read: കർണാടകയിൽ സമയപരിധിക്ക് മുൻപ് ആർക്കും രണ്ടാം ഡോസ് വാക്‌സിൻ നൽകില്ലെന്ന് ഉപമുഖ്യമന്ത്രി