ബെംഗളൂരു: സംസ്ഥാനത്ത് നിശ്ചിത സമയപരിധിക്ക് മുൻപ് ആർക്കും രണ്ടാമത്തെ ഡോസ് വാക്‌സിൻ നൽകില്ലെന്ന് ഉപമുഖ്യമന്ത്രി ഡോ. സി.എൻ അശ്വത് നാരായണൻ. ആദ്യത്തെ ഡോസ് സ്വീകരിച്ച് 12 ആഴ്‌ച പൂർത്തിയാക്കിയവർക്കാണ് രണ്ടാമത്തെ ഡോസ് വാക്‌സിൻ നൽകൂവെന്നും സമയപരിധിക്ക് മുൻപ് ആർക്കും രണ്ടാമത്തെ ഡോസ് വാക്‌സിൻ നൽകില്ലെന്നും അദ്ദേഹം അറിയിച്ചു.
കൂടുതൽ വായനക്ക്:ബെംഗളുരുവിന് ആശ്വാസം; പ്രതിദിന കൊവിഡ് രോഗികൾ കുറയുന്നു
കൊവിഷീൽഡ് വാക്‌സിന്‍റെ ഒന്നും രണ്ടും ഡോസുകൾ സ്വീകരിക്കുന്നതിന്‍റെ അന്തരം 12 മുതൽ 16 ആഴ്‌ചയായി വർധിപ്പിക്കണമെന്നുള്ള ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. ആറ് ആഴ്‌ച മുൻപ് ആദ്യത്തെ ഡോസ് സ്വീകരിച്ചവർക്കാണ് മുൻഗണന നൽകുന്നത്.
അതേസമയം കൊവിഡ് രോഗികളുടെ എണ്ണം വർധിച്ച് കര്‍ണാടക രാജ്യത്തെ പുതിയ ഹോട്ട്‌സ്‌പോട്ടായി മാറി. അതേസമയം 24 മണിക്കൂറിനിടെ 41,664 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 34,425 പേർ രോഗമുക്തി നേടുകയും 349 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. നിലവിൽ 6,05,494 കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്.