യാദ്ഗിരി (കർണാടക): കർണാടകയിലെ യാദ്ഗിരിയിൽ അമലിഹാൽ ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിൽ ശനിയാഴ്‌ച പൊലീസ് സംരക്ഷണത്തിൽ ദളിതർ പ്രവേശിച്ച് പൂജ നടത്തി. ദളിത് വിഭാഗത്തിൽപ്പെട്ട എട്ട് പേരാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്. മുന്നോക്ക ജാതിക്കാർ ഹൂവിനഹള്ളി ഗ്രാമത്തിലെ ദളിത് വിഭാഗക്കാരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നില്ല എന്ന പരാതിയെ തുടർന്നാണ് പൊലീസ് ഇടപെടല്‍.
മുന്നോക്ക ജാതിക്കാർ ക്ഷേത്രത്തിൽ കയറ്റിയില്ല ; പൊലീസ് സംരക്ഷണയിൽ പ്രവേശിച്ച് പൂജ നടത്തി ദളിതർ
ഹൂവിനഹള്ളി ഗ്രാമത്തിലെ ദളിത് വിഭാഗക്കാരെ മുന്നാക്ക ജാതിക്കാർ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നില്ല എന്ന പരാതിയെ തുടർന്നാണ് പൊലീസ് ഇടപെടല്‍
മുന്നാക്ക ജാതിക്കാർ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചില്ല; പൊലീസ് സംരക്ഷണയിൽ ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ച് പൂജ നടത്തി
ഈ വിഷയത്തിൽ ദളിതരും മുന്നോക്ക ജാതിക്കാരും തമ്മിൽ സംഘർഷം നിലനിന്നിരുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇതിനെതിരെ നിരവധി ദളിത് സംഘടനകൾ പ്രദേശത്ത് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.ഈ സാഹചര്യം കണക്കിലെടുത്ത് അമലിഹാൾ, ഹൂവിനഹള്ളി ഗ്രാമങ്ങളിൽ സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.