ബെംഗളൂരു: സംസ്ഥാനത്ത് 27ാം തീയതി 3,604 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 89 മരണം കൂടി കൊവിഡ് മൂലമെന്ന് കണ്ടെത്തിയതോടെ ആകെ മരണസംഖ്യ 34,743 ആയി ഉയർന്നു. 7,699 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ഭേദമായവരുടെ എണ്ണം 26,98,822 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് 1,01,042 പേരാണ് ചികിത്സയിലുള്ളത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 2.18 ശതമാനമാണ്.
രാജ്യത്തെ കൊവിഡ് കണക്ക്
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,040 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,02,33,183 ആയി. 1258 മരണമാണ് ഇന്നലെ(ജൂണ്‍ 26) മാത്രം റിപ്പോര്‍ട്ട് ചെയ്‌തത്.57,944 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 2,92,51,029 ആയി ഉയര്‍ന്നു. തുടർച്ചയായ 45ാം ദിവസവും രോഗമുക്തരായവരുടെ എണ്ണം കൊവിഡ് രോഗികളേക്കാൾ കൂടുതലാണ് റിപ്പോർട്ട് ചെയ്യുന്നത്. നിലവില്‍ രാജ്യത്ത് 5,86,403 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 3,95,751 ആണ്.
Also read: Covid 19 മൂന്നാം തരംഗ മുന്നറിയിപ്പ് ; സ്കൂളുകള്‍ തുറക്കേണ്ടതില്ലെന്ന നിലപാടില്‍ കേന്ദ്രവും സംസ്ഥാനങ്ങളും