കേരളം

kerala

ETV Bharat / bharat

കർണാടകയിലും ആശങ്ക; പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 19,067 പേർക്ക് - Karanataka corona updates

സംസ്ഥാനത്ത് ഈ വർഷം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

Karanataka covid updates  Karanataka corona updates  കർണാടകയിലെ കൊവിഡ് കണക്കുകൾ
കർണാടകയിലും പിടിമുറിക്കി കൊവിഡ്; പുതുതായി രോഗം സ്ഥിരീകരിച്ചത് 19,067 പേർക്ക്

By

Published : Apr 18, 2021, 9:36 PM IST

ബെംഗളൂരു: കർണാടകയിൽ 19,067 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 11.61 ലക്ഷം ആയി. സംസ്ഥാനത്ത് ഈ വർഷം സ്ഥിരീകരിച്ച ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കാണിത്. 81 പേർക്ക് ജീവഹാനിയുണ്ടായതോടെ ആകെ മരണം 13,351 ആയി.

ബെംഗളൂരു നഗരത്തിൽ ബുധനാഴ്‌ച 12,793 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 60 പേർ മരിക്കുകയും ചെയ്‌തു. ഞായറാഴ്ച 4,603 പേർ രോഗമുക്തി നേടിയതോടെ സംസ്ഥാനത്ത് ഭേദമായവരുടെ ആകെ എണ്ണം 10,14,152 ആയി. നിലവിൽ സംസ്ഥാനത്ത് 1,33,543 കൊവിഡ് രോഗികളാണുള്ളത്.

ഇതുവരെ സംസ്ഥാനത്ത് 2.36 കോടി പേര്‍ കൊവിഡ് പരിശോധന നടത്തിയതായും 68 ലക്ഷം പേർ വാക്‌സിൻ സ്വീകരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

ABOUT THE AUTHOR

...view details