ബെംഗളൂരു: കർണാടകയിൽ 810 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയതായി എട്ട് പേർ വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 9,21,938 ഉയർന്നു. ഇവിടത്തെ മൊത്തം മരണസംഖ്യ 12,107 ആണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കർണാടകയിൽ 810 പേര്‍ക്ക് കൂടി കൊവിഡ് - karnataka covid update
കർണാടകയിൽ ഇതുവരെ 12,107 പേർ കൊവിഡ് ബാധിച്ച് മരിച്ചു
കർണാടകയിൽ ഇന്ന് 810 കൊവിഡ് ബാധിതർ
ഇന്ന് 743 പേർ കൊവിഡ് മുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ ആകെ എണ്ണം 10,893 ആയി കുറഞ്ഞിട്ടുണ്ട്. ഇതുവരെ കർണാടകയിൽ രോഗമുക്തി നേടിയത് 8,98,919 പേരാണ്. പുതിയതായി 1,21,897 സാമ്പിളുകൾ കൂടി കൊവിഡ് പരിശോധനക്ക് വിധേയമാക്കിയതോടെ, ഇതുവരെ മൊത്തം 1,44,32,085 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളത്.