കർണാടകയിൽ 2,362 പേർക്ക് കൊവിഡ്
ബെംഗളൂരു: കർണാടകയിൽ 2,362 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,51,212 ആയി ഉയർന്നു. 20 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 11,430 ആയി. അതേസമയം സംസ്ഥാനത്ത് 4,215 പേർ കൂടി രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 8,08,700. ഇതുവരെ 89,32,699 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.