കർണാടകയിൽ 653 പേർക്ക് കൂടി കൊവിഡ് - കർണാടകയിലെ കൊവിഡ് കണക്കുകൾ
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,16,909 ആയി
കർണാടകയിൽ 653 പേർക്ക് കൂടി കൊവിഡ്
ബെംഗളുരു: സംസ്ഥാനത്ത് പുതുതായി 653 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,16,909 ആയി. 24 മണിക്കൂറിൽ സംസ്ഥാനത്ത് അഞ്ച് കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. 1,178 പേർ കൊവിഡ് മുക്തരായി. സംസ്ഥാനത്ത് 12,547 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്. 8,92,273 പേർ ഇതുവരെ കർണാടകയിൽ കൊവിഡ് മുക്തരായെന്നും അധികൃതർ പറഞ്ഞു.