കേരളം

kerala

ETV Bharat / bharat

'സിദ്ധരാമയ്യ ഭാവി കർണാടക മുഖ്യമന്ത്രി'; സമീർ അഹ്‌മദിന്‍റെ പ്രസ്താവന വിവാദത്തിലേക്ക്

സമീർ അഹ്‌മദിന്‍റെ പ്രസ്താവന ശിവകുമാർ, സിദ്ധരാമയ്യ ക്യാമ്പുകൾ തമ്മിൽ ഭിന്നതയുണ്ടാക്കിയിരിക്കുകയാണ്.

Karnataka Cong MLA  Karnataka Cong  Shivakumar, Siddaramaiah camps  സിദ്ധരാമയ്യ ഭാവി കർണാടക മുഖ്യമന്ത്രി  സമീർ അഹ്‌മദിന്‍റെ പ്രസ്താവന വിവാദത്തലേക്ക്  കോൺഗ്രസ് എം‌എൽ‌എ സമീർ അഹ്‌മദ്  ഡി കെ ശിവകുമാർ  D K Shivakumar  കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്  ഹൈക്കമാൻഡ്
'സിദ്ധരാമയ്യ ഭാവി കർണാടക മുഖ്യമന്ത്രി' ; സമീർ അഹ്‌മദിന്‍റെ പ്രസ്താവന വിവാദത്തലേക്ക്

By

Published : Jun 20, 2021, 4:47 PM IST

ബെംഗളൂരു: കോൺഗ്രസ് എം‌എൽ‌എയും മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ വിശ്വസ്തനുമായ സമീർ അഹ്‌മദ് സിദ്ധരാമയ്യയെ 'ഭാവി കർണാടക മുഖ്യമന്ത്രി' എന്ന് വിശേഷിപ്പിച്ചതിനെത്തുടർന്ന് കോൺഗ്രസ് നേതൃത്വത്തിലെ പടലപ്പിണക്കം രൂക്ഷമാകുന്നു.

കർണാടക കോൺഗ്രസ് പ്രസിഡന്‍റായി ഡികെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തതു മുതൽ ആരാണ് പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി എന്നതിനെച്ചൊല്ലി തർക്കം മുറുകുന്ന സാഹചര്യത്തിലാണ് സമീർ അഹ്‌മദിന്‍റെ പ്രതികരണം. മുൻപും അഹ്‌മദ് ഇത്തരം പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്.

ALSO READ:ആക്ഷേപഹാസ്യ ഉള്ളടക്കങ്ങൾക്കായി പുതുക്കിയ കമ്മ്യൂണിറ്റി മാനദണ്ഡങ്ങളുമായി ഫേസ്ബുക്ക്

അതേസമയം ഡികെ ശിവകുമാർ സഖ്യവും, സിദ്ധരാമയ്യ ക്യാമ്പുകളും തമ്മിൽ ഭിന്നിച്ചുവെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. രണ്ട് ക്യാമ്പുകളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇപ്പോൾ പരസ്യമാണ്.

എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തിന് പകരം 2023 ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പാർട്ടി ഹൈക്കമാൻഡ് എല്ലാവരോടും നിർദ്ദേശിച്ചതായും പാർട്ടി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

ALSO READ:സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാൻ എല്ലായിടത്തു നിന്നും പിന്തുണ ആവശ്യമെന്ന് ആർബിഐ ഗവർണർ

അതേസമയം അഹ്‌മദിന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ഡികെ ശിവകുമാർ രംഗത്തെത്തി. കൂട്ടായ തീരുമാനങ്ങളിലാണ് കോൺഗ്രസ് വിശ്വസിക്കുന്നത്. അതിനാൽ പാർട്ടി ഹൈക്കമാൻഡ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത് വരെ ഒരാളെ മുഖ്യമന്ത്രിയായി ചിത്രീകരിക്കുന്നത് പാർട്ടിയുടെ സംസ്കാരമല്ല, ഡികെ ശിവകുമാർ പറഞ്ഞു.

ABOUT THE AUTHOR

...view details