കേരളം

kerala

ETV Bharat / bharat

നേതൃമാറ്റമില്ല, കര്‍ണാടക മുഖ്യമന്ത്രിയായി ബൊമ്മൈ തുടരും

ഭാവനയിൽ നിന്ന് ഉരുത്തിരിഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരമില്ലെന്ന് അരുൺ സിങ് മാധ്യമങ്ങളോട്

karnataka cm leadership change Basavaraj Bommai  BJP karnataka In charge Arun Singh  കർണാടക ബിജെപി നേതൃമാറ്റം  ബസവരാജ് ബൊമ്മൈ കർണാടക മുഖ്യമന്ത്രി  കർണാടക ബിജെപി ഇൻചാർജ് അരുൺ സിങ്
നേതൃമാറ്റമില്ല, മുഖ്യമന്ത്രിയായി ബൊമ്മൈ തുടരും; വിവാദങ്ങൾക്ക് അന്ത്യമിട്ട് കർണാടക ബിജെപി ഇൻചാർജ് അരുൺ സിങ്

By

Published : May 3, 2022, 9:10 PM IST

ബെംഗളുരു :മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മൈ തുടരുമെന്ന് വ്യക്തമാക്കി കർണാടകയുടെ ചുമതലയുള്ള ബിജെപി നേതാവ് അരുൺ സിങ്. കർണാടകയിൽ നേതൃമാറ്റത്തിന് പദ്ധതിയില്ലെന്നും അരുൺ സിങ് അറിയിച്ചു. നേതൃമാറ്റം സംബന്ധിച്ച ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു വിശദീകരണം.

ബൊമ്മൈ സാധാരണക്കാരന്‍റെ മുഖ്യമന്ത്രിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മികച്ച ഭരണമാണ് അദ്ദേഹം നടത്തുന്നത്. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. ഭാവനയിൽ നിന്ന് ഉരുത്തിരിഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരമില്ലെന്നും അരുൺ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

ബൊമ്മൈ ഒരു സാധാരണക്കാരനാണ്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ബിജെപി തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകണം എന്നുമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബൊമ്മൈയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കുമോ എന്ന ചോദ്യത്തിന് അരുൺ സിങ് മറുപടി നൽകി.

അതേസമയം, മേയ് 10ന് സംസ്ഥാനത്ത് നേതൃമാറ്റമുണ്ടാകുമെന്ന് ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രി മാറിയേക്കും. നേതൃമാറ്റം സംബന്ധിച്ച് ഹൈക്കമാൻഡ് ആലോചിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും യത്‌നാൽ പറഞ്ഞു.

കൂട്ടായ നേതൃത്വത്തിൽ പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ഒരാളുടെ നേതൃത്വത്തിൽ കർണാടകയിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാർട്ടി നേതൃത്വത്തിൽ വൻ അഴിച്ചുപണി നടത്തുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് നേരത്തെ സൂചന നൽകിയിരുന്നു.ഈ പ്രസ്താവനകളാണ് സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചകൾക്ക് വഴിവച്ചത്.

ABOUT THE AUTHOR

...view details