ബെംഗളൂരു:എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തുമെന്ന് പറയുന്ന ഓഡിയോ സന്ദേശത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. പുറത്തുവന്ന ഓഡിയോയുടെ സത്യാവസ്ഥ സംബന്ധിച്ച് പരിശോധിക്കേണ്ടതുണ്ട്. വിഷയം ഗൗരവത്തിലെടുക്കുകയും കേസെടുത്ത് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ബസവരാജ ബൊമ്മെ പറഞ്ഞു.
ALSO READ |video: മോദി റോഡ് ഷോയില്‍ തിളങ്ങി ബെംഗളൂരു
'ഓഡിയോയുടെ ആധികാരികത സംബന്ധിച്ച് ഞങ്ങൾ അന്വേഷിക്കും. ലിംഗായത്ത് വോട്ടുകൾ ബിജെപിക്ക് വേണ്ടെന്ന് ബിഎൽ സന്തോഷ് പറഞ്ഞെന്ന തരത്തിലുള്ള വാർത്ത വ്യാജമാണ്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ പരാതി നൽകിയിട്ടുണ്ട്'- ബെംഗളൂരുവിലെ തന്‍റെ ഔദ്യോഗിക വസതിക്ക് സമീപം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
'മോദി തരംഗം മുന്‍പുള്ളതിനേക്കാള്‍ ശക്തം':കോണ്‍ഗ്രസിന്‍റെ പ്രചാരണത്തിനിറങ്ങിയ നടൻ ശിവരാജ് കുമാറിനെ ബിജെപി ട്രോളിയതിനോടും ബൊമ്മെ പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ, ജനാധിപത്യത്തിൽ നടന്മാർക്ക് ഏത് പാർട്ടിക്കും വേണ്ടി പ്രചാരണം നടത്താമെന്നും മുഖ്യമന്ത്രി ബൊമ്മെ പറഞ്ഞു. ബിജെപി എംപി പ്രതാപ് സിങ്ങ് ശിവരാജ് കുമാറിനെ വിമർശിച്ചത് സംബന്ധിച്ചുള്ള കാര്യം ആ വഴിക്ക് വിടുന്നു. ശിവരാജിന്‍റെ പ്രചാരണത്തിൽ തനിക്ക് എതിർപ്പില്ല. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പ്രചാരണത്തിനെത്തുന്നു. അതാണ് അവരുടെ പാർട്ടിയുടെ പ്രചാരണം. മോദിയും ഇന്ന് ഹൂബ്ലിയിൽ എത്തുന്നുണ്ട്. മോദി തരംഗം മുന്‍പുള്ളതിനേക്കാള്‍ ശക്തമാണെന്നും ബൊമ്മെ മാധ്യമങ്ങളോട് പറഞ്ഞു.