കേരളം

kerala

'എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട്'; ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് തന്‍റെ സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കുന്നുണ്ടെന്ന് ബസവരാജ് ബൊമ്മൈ

By

Published : Nov 26, 2022, 10:58 PM IST

ജനങ്ങള്‍ക്കിടയിലെ സമത്വം ഉറപ്പാക്കാന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് തന്‍റെ സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുകയാണെന്ന് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

Karnataka  Basawaraj Bommai  Uniform Civil Code  Chief Minister  എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട്  ഏകീകൃത സിവില്‍ കോഡിനെ  സര്‍ക്കാര്‍  ബസവരാജ് ബൊമ്മൈ  സമത്വം  ഏകീകൃത സിവില്‍ കോഡ്  കര്‍ണാടക  മുഖ്യമന്ത്രി  ബെംഗളൂരു  യുസിസി  ഭരണഘടന  സുപ്രീം കോടതി
'എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട്'; ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് തന്‍റെ സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കുന്നുണ്ടെന്ന് ബസവരാജ് ബൊമ്മൈ

ബെംഗളൂരു :സമത്വം ഉറപ്പിക്കുന്നതിന് ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കുന്നതിനെക്കുറിച്ച് തന്‍റെ സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ദേശീയ തലത്തില്‍ ബിജെപിയുടെ പ്രധാന പ്രകടനപത്രികയുടെ ഭാഗമാണ് ഏകീകൃത സിവില്‍ കോഡ് എന്നതുകൊണ്ടുതന്നെ അത് നടപ്പിലാക്കുന്നതിനെക്കുറിച്ച് തന്‍റെ സര്‍ക്കാരും ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടനാ ദിനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യുസിസി നടപ്പിലാക്കുന്നതിന് വിവിധ സംസ്ഥാനങ്ങളില്‍ രൂപീകരിച്ച കമ്മിറ്റികളെക്കുറിച്ച് പരിശോധിച്ച് വരികയാണ്. ദീൻദയാൽ ഉപാധ്യായയുടെ കാലം മുതൽ തന്നെ ഞങ്ങൾ യൂണിഫോം സിവിൽ കോഡിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ദേശീയതലത്തിലും സംസ്ഥാന തലത്തിലും ഗൗരവകരമായ ചര്‍ച്ചയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശരിയായ സമയം വരുമ്പോള്‍ യുസിസി നടപ്പാക്കുമെന്നും ബസവരാജ് ബൊമ്മൈ വ്യക്തമാക്കി.

അതേസമയം സംസ്ഥാനം പാസാക്കിയ മതപരിവർത്തന വിരുദ്ധ നിയമത്തെക്കുറിച്ച് സംസാരിക്കാനും അദ്ദേഹം മറന്നില്ല. നിയമം പാസാക്കിയപ്പോള്‍ അത് ഭരണഘടനാ വിരുദ്ധമാണെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ നിർബന്ധിത മതപരിവർത്തനം കുറ്റകരമാണെന്ന് ഇപ്പോള്‍ സുപ്രീം കോടതി തന്നെ ഉത്തരവിട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ നടത്തിപ്പ് ഭക്തർ കൈകാര്യം ചെയ്യണമെന്നാണ് തന്‍റെ പാര്‍ട്ടി വിശ്വസിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ABOUT THE AUTHOR

...view details