ബെംഗളുരു: മന്ത്രിസഭ പുന:സംഘടന സംബന്ധിച്ച ചർച്ചകൾക്കായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വീണ്ടും ഡൽഹിയിലേക്ക്. തിങ്കളാഴ്ച ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കൂടിക്കാഴ്ച നടത്തിയ ശേഷം മന്ത്രിമാരുടെ പട്ടിക അന്തിമമാക്കും.
മന്ത്രിസഭ പുന;സംഘടന; കർണാടക മുഖ്യമന്ത്രി വീണ്ടും ഡൽഹിക്ക് - ബസവരാജ് ബൊമ്മെ
യെദ്യൂരപ്പയുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് തയാറാക്കിയ പുതുക്കിയ പട്ടികയുമായാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വീണ്ടും ഡൽഹിക്ക് പോയത്.
മന്ത്രിസഭ പുനസംഘടന; കർണാടക മുഖ്യമന്ത്രി വീണ്ടും ഡൽഹിക്ക്
Also Read: മന്ത്രിസഭ പുനസംഘടന ഉടനെന്ന് കർണാടക മുഖ്യമന്ത്രി
ജെ.പി നദ്ദയുമായി ബസവരാജ് ബൊമ്മെ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ മന്ത്രിപ്പട്ടികയിലെ ചില പേരുകൾ പുനപരിശോധിക്കണമെന്ന് ഹൈക്കമാൻഡിന്‍റെ നിർദ്ദേശത്തെ തുടർന്ന് മുഖ്യമന്ത്രി ബെംഗളുരുവിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയുമായി ബസവരാജ് കൂടിക്കാഴ്ച നടത്തി. യെദ്യൂരപ്പയുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് തയാറാക്കിയ പുതുക്കിയ പട്ടികയുമായാണ് മുഖ്യമന്ത്രി വീണ്ടും ഡൽഹിക്ക് പോയത്.