ബെംഗളൂരു:കര്‍ണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്‍ആര്‍ സന്തോഷ് ആത്‌മഹത്യക്ക് ശ്രമിച്ചു. ബെംഗളൂരുവിലെ ഡോളര്‍സ് കോളനിയിലെ വസതിയില്‍ വെച്ച് ഉറക്ക ഗുളിക കഴിച്ചാണ് ഇദ്ദേഹം ആത്‌മഹത്യക്ക് ശ്രമിച്ചത്. അദ്ദേഹത്തെ എംഎസ് രാമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കര്‍ണാടക മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്‍ആര്‍ സന്തോഷ് ആത്‌മഹത്യക്ക് ശ്രമിച്ചു - എന്‍ആര്‍ സന്തോഷ്
ബെംഗളൂരുവിലെ വസതിയില്‍ വെച്ച് ഉറക്ക ഗുളിക കഴിച്ചാണ് ഇദ്ദേഹം ആത്‌മഹത്യക്ക് ശ്രമിച്ചത്.
കര്‍ണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്‍ആര്‍ സന്തോഷ് ആത്‌മഹത്യക്ക് ശ്രമിച്ചു
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സന്തോഷ് ഡിപ്രഷനിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതര്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആരോഗ്യനില തൃപ്‌തികരമാണെന്നും പക്ഷെ ആത്മഹത്യക്ക് ശ്രമിച്ചതെന്തിനാണെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ വര്‍ഷം മെയിലാണ് എന്‍ആര്‍ സന്തോഷ് പൊളിറ്റിക്കല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്.