ബെംഗളൂരു: കർണാടകയിൽ പുതുതായി നിലവിൽ വന്ന വിജയനഗര ജില്ലയുടെ അതിർത്തികൾക്ക് മന്ത്രിസഭ അംഗീകാരം. ഹോസ്പെറ്റ് ആയിരിക്കും ജില്ലയുടെ ആസ്ഥാനം. ഹോസ്‌പറ്റ്, ഹാരപ്പനഹള്ളി, ഹൂവിനഹഡഗലി, ഹഗരി ബോമ്മനഹള്ളി, കോട്ടുരു, കുഡ്‌ലിഗി എന്നിവയുൾപ്പെടെ ആറ് താലൂക്കുകൾ വിജയനഗര ജില്ലയുടെ ഭാഗമാകുമെന്ന് കർണാടക നിയമ പാർലമെന്‍ററി കാര്യമന്ത്രി ജെ സി മധുസ്വാമി പത്രസമ്മേളനത്തിൽ അറിയിച്ചു.
കർണാടകയിൽ പുതുതായി നിലവിൽ വന്ന വിജയനഗര ജില്ലയുടെ അതിർത്തികൾക്ക് മന്ത്രിസഭ അംഗീകാരം - കർണാടക
ഹോസ്പെറ്റ് ആയിരിക്കും ജില്ലയുടെ ആസ്ഥാനം
വിജയനഗര ജില്ലയുടെ അതിർത്തികൾക്ക് മന്ത്രിസഭ അംഗീകാരം
കർണാടകയിലെ 31-ാമത്തെ ജില്ലയാണ് വിജയനഗര. നിലവിലുള്ള ബെല്ലാരി ജില്ലയിൽ നിന്ന് വിജയനഗര ജില്ല രൂപപ്പെടുത്തണമെന്ന ദീർഘകാല ആവശ്യത്തിന് കർണാടക മന്ത്രിസഭ നവംബർ 18 നാണ് അംഗീകാരം നൽകിയത്.