തുംക്കൂര്‍(കര്‍ണാടക):രണ്ട് കോടി മുടക്കി സര്‍ക്കാര്‍ സ്‌കൂള്‍ നവീകരിച്ചിരിക്കുകയാണ് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായി. ഹര്‍ഷ എന്ന വ്യവസായിയാണ് കൊറ എന്ന ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂള്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളും ആധുനിക സൗകര്യങ്ങളുമായി ഒരുക്കിയത്. ബിസിനസ് ആവശ്യത്തിനായി പോകുന്നതിനിടയില്‍ തുംകൂര്‍ ജില്ലയിലെ കൊറ ഗ്രാമത്തില്‍ തന്‍റെ അമ്മ പഠിച്ചിരുന്ന സര്‍ക്കാര്‍ സകൂള്‍ സന്ദര്‍ശിച്ചപ്പോഴാണ് സ്‌കൂളിന്‍റെ ദയനീയ അവസ്ഥ ഹര്‍ഷയ്‌ക്ക് മനസിലാവുന്നത്.
അമ്മ പഠിച്ച സര്‍ക്കാര്‍ സ്‌കൂൾ സ്‌മാർട്ടാകട്ടെ, രണ്ട് കോടി നല്‍കി വ്യവസായി
കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലെ കൊറ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിന് വേണ്ടിയാണ് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ അടക്കമുള്ള ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം ഹര്‍ഷ എന്ന വ്യവസായി നിര്‍മ്മിച്ച് നല്‍കിയത്.
അമ്മ പഠിച്ച സ്‌കൂളിനായി സ്‌മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഒരുക്കി വ്യവസായി
ദേശീയ പാത വികസനത്തിന്‍റെ ഭാഗമായി സ്‌കൂളിന്‍റെ പകുതിയോളം സ്ഥലവും കെട്ടിടവും നഷ്ടപെട്ടിരുന്നു. ഇതു കണ്ടാണ് സ്‌കൂളിനായി നല്ലൊരു കെട്ടിടം തന്‍റെ അമ്മയുടെ പേരില്‍ പണിയാമെന്ന് ഹര്‍ഷ സ്‌കൂള്‍ അധികൃതരോടും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും പറഞ്ഞത്. അങ്ങനെയാണ് രണ്ട് കോടിയോളം രൂപ മുടക്കി 14 മുറികളുള്ള സ്കൂള്‍ കെട്ടിടം പണിയത്.