കേരളം

kerala

ETV Bharat / bharat

Karnataka| ലിഫ്‌റ്റിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം, ഡെലിവറി ബോയ് പിടിയില്‍ - പോക്‌സോ

ബെംഗളൂരുവില്‍ അപ്പാര്‍ട്ട്മെന്‍റിനുള്ളിലെ ലിഫ്‌റ്റിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍.

Delivery boy held for sexually harassing minor girl in lift  Karnataka  delivery boy arrested in pocso case  bengaluru delivery boy arrested in pocso case  pocso case  pocso  ബെംഗളൂരു  ഡെലിവറി ബോയ് പോക്‌സോ കേസ്  ലൈംഗികാതിക്രമം  പോക്‌സോ  തലഘട്ടപൂർ പൊലീസ്
delivery boy arrested in pocso case

By

Published : Jun 26, 2023, 1:06 PM IST

ബെംഗളൂരു:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലിഫ്‌റ്റിനുള്ളില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയ ഡെലിവറി ബോയ് (Delivery Boy) പിടിയില്‍. ചേതന്‍ (30) എന്ന ആളെയാണ് പൊലീസ് പിടികൂടിയത്. ജൂണ്‍ 21ന് ബെംഗളൂരുവിലെ (Bengaluru) തലഘട്ടപ്പൂരിലെ ഒരു അപ്പാര്‍ട്ട്മെന്‍റില്‍ വച്ചായിരുന്നു കേസിനാസ്‌പദമായ സംഭവം.

അപ്പാര്‍ട്ട്മെന്‍റില്‍ ഫുഡ്‌ ഡെലിവറി ചെയ്യാനായി എത്തിയതായിരുന്നു പ്രതി. ഈ സമയം, ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്നതിനായാണ് പെണ്‍കുട്ടി ലിഫ്‌റ്റില്‍ കയറിയത്. ഈ സമയത്തായിരുന്നു പ്രതി പെണ്‍കുട്ടിയ്‌ക്കെതിരെ മോശം സ്‌പര്‍ശനത്തിലൂടെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചത്.

ലിഫ്‌റ്റില്‍ നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടി ഉടന്‍ തന്നെ ഇക്കാര്യം തന്‍റെ ട്യൂഷന്‍ ടീച്ചറെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപികയാണ് ഡെലിവറി ബോയിയെ പിടികൂടാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് ഇവര്‍ തന്നെയാണ് ഇക്കാര്യം പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചതും.

ആഹാരം ഡെലിവറി ചെയ്‌ത് മടങ്ങുന്നതിന് മുന്‍പ് അപ്പാര്‍ട്ട്മെന്‍റിലെ സെക്യൂരിറ്റി ജീവനക്കാരും, താമസക്കാരും ചേര്‍ന്നാണ് പ്രതിയായ ചേതനെ പിടികൂടിയത്. തുടര്‍ന്ന് ഇവര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ തലഘട്ടപൂർ പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

പൊലീസ് പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പോക്‌സോ (POCSO) വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.

യുവതിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്‌തു, സുഹൃത്ത് പിടിയില്‍:തിരുവനന്തപുരം കഴക്കൂട്ടത്ത് യുവതിയെ തട്ടിക്കൊണ്ട് പോയി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്‌ത കേസില്‍ സുഹൃത്ത് പിടിയില്‍. ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണ്‍ (25) ഇന്നലെയാണ് (ജൂണ്‍ 25) പിടിയിലായത്. കഴക്കൂട്ടം പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.

അഗ്രോ സെന്‍റര്‍ മുന്‍ ജിവനക്കാരനാണ് അറസ്റ്റിലായ കിരണ്‍. കിരണുമായി നേരത്തെ പരിചയം ഉണ്ടായിരുന്ന യുവതി ശനിയാഴ്‌ച (24 ജൂണ്‍) രാത്രി പത്ത് മണിയോടെ മറ്റൊരു സുഹൃത്തുമായി ടെക്‌നോപാർക്കിന് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു. ഇക്കാര്യം അറിഞ്ഞ് അവിടേക്ക് എത്തിയ കിരണ്‍ യുവതിയെ മര്‍ദിച്ച ശേഷം തന്‍റെ ബൈക്കില്‍ കയറാന്‍ ആവശ്യപ്പെടുകയുമാണ് ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.

യുവതി ആദ്യം ബൈക്കിൽ കയറാൻ തയ്യാറായിരുന്നില്ല. എന്നാല്‍, ബൈക്കില്‍ കയറിയില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തിക്കാം എന്ന് പറഞ്ഞാണ് ഇയാള്‍ യുവതിയെ ബൈക്കില്‍ കയറ്റിക്കൊണ്ട് പോയത്.

തുടര്‍ന്ന്, യുവതിയെ മേനാംകുളത്ത് എത്തിച്ച കിരണ്‍ ഇവരെ അവിടെ വച്ചും മര്‍ദിച്ചു. പിന്നീട് ഇന്നലെ (25 ജൂണ്‍) പുലര്‍ച്ചെ ഒന്നരയോടെ വെട്ടുറോഡുള്ള കൃഷിഭവന്‍റെ ഗോഡൗണിൽ ഇവരെ എത്തിച്ച കിരണ്‍ പുലര്‍ച്ചെ അഞ്ച് മണിവരെ യുവതിയെ ക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തുവെന്നാണ് പൊലീസ് അറിയിച്ചത്.

മര്‍ദനവും പീഡനവും ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് യുവതിയെ വിവസ്ത്രയാക്കിയ ശേഷം കിരണ്‍ ഗോഡൗണില്‍ നിന്നും കടന്നു. ഇതിന് പിന്നാലെ, സഹായമഭ്യര്‍ഥിച്ച് സമീപത്തെ വീടുകളില്‍ എത്തിയ യുവതിയെ പരിസരവാസികളാണ് കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.

More Read :Rape | കഴക്കൂട്ടത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു ; സുഹൃത്ത് അറസ്‌റ്റിൽ

ABOUT THE AUTHOR

...view details