ബെലഗാവി (കര്‍ണാടക) : പട്ടം പറത്താന്‍ ഉപയോഗിക്കുന്ന മഞ്ച ചരട് കഴുത്തില്‍ കുരുങ്ങി അഞ്ചുവയസുകാരന്‍ മരിച്ചു. ഹുക്കേരി താലൂക്കിലെ യമകനമരടിക്ക് സമീപം താമസിക്കുന്ന വർധന എരന്ന ബേലി (5) ആണ് മരിച്ചത്. ബെലഗാവിയിലെ ദേശീയ പാതയിലാണ് മരണത്തിനിടയാക്കിയ സംഭവം നടന്നത്.
അച്ഛനൊപ്പം ബൈക്കിലിരിക്കെ മഞ്ച ചരട് കഴുത്തില്‍ കുരുങ്ങി 5 വയസുകാരന് ദാരുണാന്ത്യം ; അപകടം ദീപാവലിക്കായി പുതുവസ്ത്രമെടുത്ത് മടങ്ങവെ - ബെലാഗ
കര്‍ണാടക ബെലഗാവിയിലെ ദേശീയ പാതയില്‍ അച്ഛനൊപ്പം ദീപാവലിക്ക് പുതുവസ്‌ത്രമെടുത്ത് മടങ്ങവെ കഴുത്തില്‍ പട്ടം പറത്തുന്ന മഞ്ച ചരട് കുരുങ്ങി അഞ്ചുവയസുകാരന്‍ തല്‍ക്ഷണം മരിച്ചു
ദീപാവലി പ്രമാണിച്ച് പുതുവസ്‌ത്രം വാങ്ങാനായി കുട്ടിയും അച്ഛനും ബെലഗാവി നഗരത്തിലേക്ക് പോയതായിരുന്നു. വസ്‌ത്രം വാങ്ങി മടങ്ങിവരുമ്പോള്‍ ബൈക്കിന്‍റെ മുന്‍വശത്തിരുന്ന കുട്ടിയുടെ കഴുത്തില്‍ മഞ്ച ചരട് വന്ന് കുരുങ്ങുകയായിരുന്നു. കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
അതേസമയം സംസ്ഥാനത്ത് നിരോധിച്ച മഞ്ച ചരട് ഇപ്പോഴും മാര്‍ക്കറ്റില്‍ സുലഭമാണെന്നതിന്‍റെ തെളിവാണ് ഈ അപകടമരണം. മഞ്ച ചരട് പൂര്‍ണമായും നിരോധിക്കാനാവശ്യമായ നടപടികള്‍ ജില്ല ഭരണകൂടവും പൊലീസും സ്വീകരിക്കണമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.