കര്‍ണാടകയില്‍ ഇഞ്ചോടിഞ്ചെന്ന് എക്‌സിറ്റ് പോളുകള്‍ ; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് കൂടുതല്‍ സര്‍വേഫലങ്ങള്‍
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടിംഗ് പൂര്‍ത്തിയായതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്
ബെംഗളൂരു : കര്‍ണാടകയില്‍ തൂക്കുസഭയ്ക്ക് സാധ്യത കല്‍പ്പിച്ച് കൂടുതല്‍ എക്സിറ്റ് പോളുകള്‍. ബിജെപിക്കോ കോണ്‍ഗ്രസിനോ ഒറ്റയ്ക്ക് ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് മിക്ക എക്‌സിറ്റ് പോളുകളും സൂചിപ്പിക്കുന്നത്. അതായത് ജെഡിഎസ് ഇക്കുറിയും കിങ് മേക്കറായേക്കുമെന്നാണ് പ്രവചനങ്ങളിലെ സൂചന. 224 അംഗ നിയമസഭയില്‍ 113 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. അതേസമയം പോളിങ് ശതമാനം കുറഞ്ഞത് പാര്‍ട്ടികളില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. 66.3 ആണ് പോളിങ് ശതമാനം. വിവിധ മാധ്യമങ്ങളുടെ സര്‍വേഫലങ്ങള്‍ ഇങ്ങനെ.