കേരളം

kerala

ETV Bharat / bharat

കോണ്‍ഗ്രസ് കുതിപ്പില്‍ വിജയംവരിച്ച് മലയാളി ത്രിമൂര്‍ത്തികള്‍; അഭിമാനമായി കെജെ ജോര്‍ജ്, യുടി ഖാദര്‍, എഎന്‍ ഹാരിസ് - കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം

ഭരണത്തിലിരുന്ന ബിജെപിയെ തുടച്ചുമാറ്റി, വ്യക്തമായ കേവലഭൂരിപക്ഷത്തോടെയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് കുതിപ്പ്. ഈ തകര്‍പ്പന്‍ വിജയത്തിലാണ് മലയാളി വേരുകളുള്ള സ്ഥാനാര്‍ഥികളുടെ നേട്ടം

karnataka assembly election results  Malayali candidates victory  വിജയംവരിച്ച് മലയാളി ത്രിമൂര്‍ത്തികള്‍  ബിജെപിയെ തുടച്ചുമാറ്റി  കര്‍ണാടകയില്‍ കോണ്‍ഗ്രസ് കുതിപ്പ്  karnataka assembly election congress victory
മലയാളി ത്രിമൂര്‍ത്തികള്‍

By

Published : May 13, 2023, 5:23 PM IST

ബെംഗളൂരു:കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം കൊയ്‌ത് മലയാളി വേരുകളുള്ള 'കോണ്‍ഗ്രസ് ത്രിമൂര്‍ത്തികള്‍'. കെജെ ജോര്‍ജ്, യുടി ഖാദര്‍, എഎന്‍ ഹാരിസ് എന്നിവരുടേതാണ് നേട്ടം. കെജെ ജോര്‍ജും യുടി ഖാദറും കര്‍ണാടകയിലെ മുന്‍ മന്ത്രിമാരാണ്.

സര്‍വജ്ഞ നഗര്‍ മണ്ഡലത്തില്‍ നിന്നാണ് കെജെ ജോര്‍ജ് വിജയിച്ചുകയറിയത്. 50,000ത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷമാണ് ഇദ്ദേഹത്തിനുള്ളത്. മംഗളൂരുവിലാണ് കാസര്‍കോട് വേരുകളുള്ള യുടി ഖാദര്‍ മത്സരിച്ചത്. 20,000ത്തിലേറെ വോട്ടിനാണ് ഖാദര്‍ ജയിച്ചത്‌. ശാന്തി നഗറിലാണ് എഎന്‍ ഹാരിസ് ജയിച്ചത്. ഏഴായിരത്തോളം വോട്ടുകള്‍ക്കാണ് ഹാരിസ് മുന്നിട്ടുനില്‍ക്കുന്നത്. ആം ആദ്‌മി പാര്‍ട്ടി സ്ഥാനാര്‍ഥിയും മലയാളിയുമായ കെ മത്തായി ഈ സീറ്റില്‍ മൂന്നാമതാണ്.

ALSO READ |ഹലാല്‍, ഹനുമാന്‍, കേരള സ്റ്റോറി, ടിപ്പു, ഹിജാബ്, അമുല്‍ ; കന്നട മണ്ണില്‍ അടപടലം പൊളിഞ്ഞ് ബിജെപിയുടെ വിദ്വേഷ അജണ്ടകള്‍

കോട്ടയത്തെ ചിങ്ങവനത്തുനിന്നും കര്‍ണാടകയിലെ കുടകിലേക്ക് കുടിയേറുകയായിരുന്നു കെജെ ജോര്‍ജിന്‍റെ കുടുംബം. 2018ല്‍ കുമാരസ്വാമി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു കെജെ ജോര്‍ജ്. യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്‌ട്രീയ രംഗത്തെത്തിയ അദ്ദേഹം സര്‍വജ്ഞനഗറില്‍നിന്ന് ഇത് ആറാം തവണയാണ് മത്സരിച്ചത്.

ABOUT THE AUTHOR

...view details