'പഞ്ഞ മാസം' എന്നറിയപ്പെടുന്ന കർക്കടകം ധാരാളം രോഗങ്ങളുടെയും കാലമാണ്. മലയാളികൾക്ക് ഇത് രാമായണ മാസം കൂടിയാണ്. മഴക്കാലം ഉച്ചസ്ഥായിയിലെത്തിയ സമയമായ കർക്കിടകത്തിൽ നിങ്ങളുടെ പ്രതിരോധശേഷി നിലനിർത്തുന്നതിന് സുഖ ചികിത്സകൾ ആവശ്യമായ സമയമാണ്. കർക്കടകം എന്ന് കേൾക്കുമ്പോൾ ഏതൊരു മലയാളിയുടെയും മനസ്സിലേയ്ക്ക് ഓടിയെത്തുന്ന ഒന്നാണ് കർക്കടക കഞ്ഞി. കർക്കിടക കഞ്ഞിയ്ക്ക് വിപണിയിൽ ഇപ്പോഴും ഡിമാൻഡ് ഏറെയാണ്.
ദുർഘടമല്ല കര്‍ക്കടകം... ആരോഗ്യം പുഷ്ടിപ്പെടുത്താം ഔഷധക്കഞ്ഞിയിലൂടെ
ഔഷധ സസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ധാന്യങ്ങൾ എന്നിവയുടെ പ്രത്യേക സംയോജനമാണ് ഈ കഞ്ഞി
ദുർഘട മാസത്തിൽ കർക്കിടക കഞ്ഞി
ഔഷധ സസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ധാന്യങ്ങൾ എന്നിവയുടെ പ്രത്യേക സംയോജനമാണ് ഈ കഞ്ഞി. മഴക്കാലത്ത് പിടിപെടുന്ന പനി, സന്ധിവാതം പോലുള്ള രോഗങ്ങൾക്ക് അത്യൂത്തമമാണ് ഔഷധ കഞ്ഞി (കർക്കിടക കഞ്ഞി). മൺസൂൺ മാസത്തിൽ ഈ രൂചികരമായ വിഭവത്തിന് ആരാധകരേറെയാണ്. കർക്കിടക കഞ്ഞി തയ്യാറാക്കുന്നതിനുള്ള എക്സ്ക്ലൂസീവ് പാചകക്കുറിപ്പ് ഇതാ...
- ചുവന്ന അരി ആവശ്യത്തിനെടുത്ത് വെള്ളം ചേർക്കുക. ശേഷം ഇതിലേക്ക് പൊടിമരുന്നുകൾ കിഴികെട്ടി തിളിപ്പിക്കുക.ശർക്കര, ഉള്ളി, ജീരകം എന്നിവ ചേർക്കുന്നത് കഞ്ഞിക്ക് കൂടുതൽ രുചിയേകും. അത്യൂഗ്രന്‍ ഔഷധക്കഞ്ഞി തയ്യാർ..