കേരളം

kerala

ETV Bharat / bharat

അതിശയിപ്പിക്കുന്ന പ്രകൃതി ഭംഗിയുമായി രാജസ്ഥാനിലെ കരൗളി - ജയ്‌പൂർ:

പ്രകൃതി ഭംഗി ആസ്വാദിക്കാനും ശുദ്ധവായു ശ്വസിക്കാനും വർഷം മുഴുവന്‍ വിനോദ സഞ്ചാരികള്‍ ഇവിടെ എത്തുന്നു.

Karuali  Karauli in Rajasthan with its stunning natural beauty  Karuali tourism place  rajasthan tourism  ജയ്‌പൂർ:  രാജസ്ഥാനിലെ കരൗളി
അതിശയിപ്പിക്കുന്ന പ്രകൃതി ഭംഗിയുമായി രാജസ്ഥാനിലെ കരൗളി

By

Published : Dec 6, 2020, 5:28 AM IST

ജയ്‌പൂർ: രാജസ്ഥാനിലെ കരൗളി ജില്ല പ്രകൃതിയുടെ വശ്യ സൗന്ദര്യം കൊണ്ട് അതി പ്രശസ്‌തമാണ്. നിബിഡ വനമാണ് ഇവിടം . ഋഷിമാരുടെയും ദിവ്യന്മാരുടെയും ധ്യാനകേന്ദ്രമായും ഇവിടം അറിയപെടുന്നുണ്ട് . പിന്നീട് കൊള്ളക്കാരുടെ ഒളിത്താവളമായി. അതുകൊണ്ട് തന്നെ ഇവിടേക്ക് വരുന്നതിനെ കുറിച്ച് മുന്‍പ് ജനങ്ങള്‍ ചിന്തിക്കാറില്ലായിരുന്നു. എന്നാല്‍ ഇന്ന് ഈ സ്ഥലം പ്രശസ്തമായ ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. ഇവിടെ വന്നെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ ഏറ്റവും ആകര്‍ഷകമായ ഒരു വിനോദ സഞ്ചാര കേന്ദ്രമായി കരൗളി മാറി കഴിഞ്ഞു. കരൗളിയെക്കുറിച്ച് കേട്ടറിഞ്ഞെത്തിയ ഇ ടി വ് ഭാരത് ടീമിന് അതി മനോഹരമായ കാഴ്ചകളാണ് കണാൻ സാധിച്ചത്. ഞങ്ങളെ ഇത് തീര്‍ത്തും സ്‌തബ്‌ധരാക്കി.

അതിശയിപ്പിക്കുന്ന പ്രകൃതി ഭംഗിയുമായി രാജസ്ഥാനിലെ കരൗളി

ജില്ലാ ആസ്ഥാനത്ത് നിന്നും 35 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഇടമാണ് മണ്ട്രായേല്‍ പ്രദേശം. അവിടെ തന്നെയുള്ള മനോഹരവുമായ ഒരു ഇടമാണ് തബ്‌കാ കി ഖോ. ഒരുവശത്ത് ഭജ് രംഗ് ബലിയുടെ ക്ഷേത്രമാണ് ഉള്ളതെങ്കില്‍ മറുവശത്ത് ഭോലേനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നു. സിദ്ധബാബയുടെ ചരണങ്ങളില്‍ തൊട്ട് അനുഗ്രഹം വാങ്ങുവാന്‍ ഭക്തര്‍ ഇവിടെ തടിച്ചു കൂടാറുണ്ട്. ഇവിടെ നിന്ന് ലഭിക്കുന്ന ഭസ്മം സ്വീകരിക്കുന്നവര്‍ക്ക് എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടും എന്നാണ് വിശ്വാസം.

പ്രകൃതി ഭംഗി ആസ്വാദിക്കാനും ശുദ്ധവായു ശ്വസിക്കാനും വർഷം മുഴുവന്‍ വിനോദ സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. കുന്നുകളും ഗുഹകളും മനോഹരമായ വെള്ളച്ചാട്ടങ്ങളുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.

ABOUT THE AUTHOR

...view details