ബെംഗളൂരു:കർണാടകയിൽ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിൽ 41,779 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 373 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 21,30,267 ഉം മരണസംഖ്യ 21,085 ആയും ഉയർന്നു. 15,10,557 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് കൊവിഡ് മുക്തരായത്. ഇതോടെ ആകെ 10,73,257 പേര്‍ക്ക് രോഗം ഭേദമായി.5,98,605 സജീവ കൊവിഡ് രോഗികളാണ് നിലവിൽ കർണാടകയിൽ ചികിത്സയിലുള്ളത്.
അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 3,43,144 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,40,46,809 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 3,62,727 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.