ന്യൂഡൽഹി: ടൂൾകിറ്റ് കേസിൽ ദിഷ രവിക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം രേഖപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഉയർന്ന കോടതികൾ മാറി നിന്ന് വിഷയം നിരീക്ഷിക്കുമ്പോൾ സബോർഡിനേറ്റ് കോടതികൾ അനാവശ്യമായി യുഎപിഎ ഉപയോഗിക്കുന്നത് ചോദ്യം ചെയ്യാൻ ആരംഭിച്ചെന്നും കപിൽ സിബൽ ട്വീറ്റ് ചെയ്‌തു.
ദിഷയുടെ ജാമ്യത്തിൽ സന്തോഷം രേഖപ്പെടുത്തി കപിൽ സിബൽ - ടൂൾകിറ്റ് കേസ് വാർത്ത
ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ ദിഷക്ക് ഡൽഹി അഡീഷണൽ സെഷൻ കോടതി ഇന്നലെ വൈകിട്ടാണ് ജാമ്യം അനുവദിച്ചത്.

ദിഷക്ക് ജാമ്യം അനുവദിച്ച നടപടിയിൽ സന്തോഷം രേഖപ്പെടുത്തി കപിൽ സിബൽ
ടൂൾ കിറ്റ് കേസിൽ ജാമ്യം ലഭിച്ച ദിഷ രവി ഇന്നലെയാണ് ജയിൽ മോചിതയായത്. ഡൽഹി അഡീഷണൽ സെഷൻസ് കോടതി ഇന്നലെ വൈകിട്ടാണ് ദിഷയ്ക്ക് ജാമ്യം അനുവദിച്ചത്. അറസ്‌റ്റിലായി പത്താം ദിവസമാണ് ദിഷ ജയിൽ മോചിതയാവുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് പേരുടെ ആൾ ജാമ്യത്തിലുമാണ് ദിഷയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്.
കൂടുതൽ വായിക്കാൻ:ടൂൾ കിറ്റ് കേസ്; ദിഷ രവി ജയിൽ മോചിതയായി