ന്യൂഡൽഹി: പശ്ചിമബംഗാളിൽ ധാർഷ്‌ട്യവും പണത്തിന്‍റെ ശക്തിയും രാഷ്‌ട്രീയത്തിനായി ജയ് ശ്രീറാമിനെ ഉപയോഗിക്കുന്നതും സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതായി കോൺഗ്രസ് നേതാവ് കപിൽ സിബൽ. സംസ്ഥാനത്തെ തൃണമൂൽ കോൺഗ്രസിന്‍റെ വിജയത്തെ അഭിനന്ദിച്ചു കൊണ്ടുള്ള ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.
പശ്ചിമബംഗാളില്‍ ധാർഷ്‌ട്യവും പണ ശക്തിയും പരാജയപ്പെട്ടു: കപിൽ സിബൽ - Kapil Sibal
ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള കടുത്ത പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്.
കപിൽ സിബൽ പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച്
സംസ്ഥാനത്ത് 209 സീറ്റുകൾ നേടി ഗംഭീര വിജയമാണ് തൃണമൂൽ കോൺഗ്രസ് നേടിയത്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള കടുത്ത പോരാട്ടത്തിനാണ് എട്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിലൂടെ സംസ്ഥാനം സാക്ഷ്യം വഹിച്ചത്. കോൺഗ്രസ്, ഇടതുപാർട്ടികൾ, ഐ.എസ്.എഫ് എന്നിവരടങ്ങുന്ന സംയുക്ത മോർച്ചയും ശക്തമായ പോരാട്ടമാണ് നടത്തിയത്.