കേരളം

kerala

ETV Bharat / bharat

'Kapil Dev kidnapped' | കപില്‍ ദേവിനെ തട്ടിക്കൊണ്ടുപോയോ ?, അതോ പരസ്യമോ ; ഗൗതം ഗംഭീര്‍ പങ്കുവച്ച വീഡിയോയെച്ചൊല്ലി അഭ്യൂഹം

Kapil Dev kidnapped? Gautam Gambhir Leaves Netizens Confused : ഗൗതം ഗംഭീറിന്‍റെ പോസ്റ്റിനുപിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വീഡിയോയെപ്പറ്റി അനിശ്ചിതത്വം നിറയുകയാണ്. ഇതൊരു യഥാർഥ തട്ടിക്കൊണ്ടുപോകലാണോ അതോ വിദഗ്‌ധമായി ആസൂത്രണം ചെയ്‌ത പരസ്യമാണോ എന്നാണ് ചിലരുടെ സംശയം.

Etv Bharat Kapil Dev kidnapped  കപില്‍ ദേവിനെ തട്ടിക്കൊണ്ടുപോയി  കപില്‍ ദേവ്
Etv BharKapil Dev kidnapped? Gautam Gambhir Leaves Netizens Confusedat

By ETV Bharat Kerala Team

Published : Sep 25, 2023, 11:10 PM IST

Updated : Sep 26, 2023, 8:31 AM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ തട്ടിക്കൊണ്ടുപോകുന്നതായുള്ള വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കപില്‍ ദേവിന്‍റെ കൈകള്‍ പിന്നില്‍ കെട്ടി, വായിൽ തുണി തിരുകിയ നിലയില്‍ രണ്ട് പേര്‍ ചേര്‍ന്ന് നിര്‍ബന്ധപൂര്‍വം നടത്തിക്കൊണ്ടുപോകുന്നതാണ് വീഡിയോ. മുന്‍ ഇന്ത്യന്‍ താരവും എംപിയുമായ ഗൗതം ഗംഭീര്‍ അടക്കമുള്ളവർ വീഡിയോ എക്‌സില്‍ (ട്വിറ്റര്‍) പങ്കുവച്ചതോടെ ഞൊടിയിടയിൽ ഇത് വൈറലായി (Kapil Dev kidnapped? Gautam Gambhir Leaves Netizens Confused).

വേറെയാര്‍ക്കെങ്കിലും ആ വീഡിയോ കിട്ടിയോ? ഇത് യഥാര്‍ഥ കപില്‍ ദേവ് അല്ലെന്ന് ആഗ്രഹിക്കുന്നു. കപില്‍ പാജി സുഖമായി ഇരിക്കുന്നുവെന്നാണ് കരുതുന്നതെന്നുമാണ് ഗംഭീര്‍ എക്‌സില്‍ കുറിച്ചത്.

ഗൗതം ഗംഭീന്‍റെ പോസ്റ്റിനുപിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വീഡിയോയെപ്പറ്റി അനിശ്ചിതത്വം നിറയുകയാണ്. ഇതൊരു യഥാർഥ തട്ടിക്കൊണ്ടുപോകലാണോ അതോ വിദഗ്‌ധമായി ആസൂത്രണം ചെയ്‌ത പരസ്യമാണോ എന്നാണ് ചിലരുടെ സംശയം. 10 സെക്കന്‍ഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയുമായി ബന്ധപ്പെട്ട് കപില്‍ ദേവുമായി ബന്ധപ്പെട്ടവരാരും പ്രതികരിക്കാത്തത് പലരിലും ദുരൂഹത ഉണര്‍ത്തുന്നു. അതേസമയം വ്യത്യസ്‌തതയിലൂടെ കാഴ്‌ചക്കാരെ ആകര്‍ഷിച്ച് തങ്ങളുടെ പരസ്യം വൈറലാക്കാനുള്ള ഏതോ കമ്പനിയുടെ മാര്‍ക്കറ്റിങ് തന്ത്രമാണിതെന്നാണ് പല നെറ്റിസണ്‍സിന്‍റെയും അനുമാനം.

Last Updated : Sep 26, 2023, 8:31 AM IST

ABOUT THE AUTHOR

...view details