കേരളം

kerala

ETV Bharat / bharat

'തിരക്കില്‍ അവര്‍ മറന്നു പോയി'; ക്രിക്കറ്റ് ഫൈനല്‍ കാണാന്‍ തന്നെ ആരും ക്ഷണിച്ചില്ലെന്ന് കപില്‍ദേവ്

Kapil Dev about World Cup final : എന്നെ അവിടേക്ക് ക്ഷണിച്ചില്ല, ആളുകൾ ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യുന്ന തിരക്കിലായതിനാല്‍ ചിലപ്പോൾ മറക്കുമെന്ന്‌ കപിൽ ദേവ്.

World Cup final  കപിൽ ദേവ്  Kapil Dev  ലോകകപ്പ് ഫൈനലിലേക്ക് ക്ഷണിച്ചില്ലെന്ന്‌ കപിൽ ദേവ്  Kapil Dev has not been invited to World Cup final  India vs Australia World Cup final  World Cup 2023  Kapil Dev about World Cup final  ലോകകപ്പ് ഫൈനല്‍  ഇന്ത്യ ഓസ്‌ട്രേലിയ ലോകകപ്പ്  India Australia World Cup  Cricket World Cup 2023
Kapil Dev about World Cup final

By PTI

Published : Nov 19, 2023, 9:48 PM IST

അഹമ്മദാബാദ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനലിലേക്ക് (World Cup final) തന്നെ ക്ഷണിച്ചിട്ടില്ലെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് (Kapil Dev has not been invited to World Cup final). 1983 - ൽ ഇന്ത്യയെ ആദ്യ ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച കപിൽ, തന്‍റെ മറ്റ് സഹതാരങ്ങൾക്കൊപ്പം ഗെയിമിനൊപ്പം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.

'എന്നെ അവിടേക്ക് ക്ഷണിച്ചില്ല, അതിനാൽ ഞാൻ പോയില്ല. 83 ടീം മുഴുവനും എന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു, പക്ഷേ ഇതൊരു വലിയ സംഭവമായതിനാലും ആളുകൾ ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യുന്ന തിരക്കിലായതിനാലും ചിലപ്പോൾ മറക്കുമെന്ന്‌ കപിൽ പറഞ്ഞു'.

നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ (Narendra Modi Stadium) സന്നിഹിതരായിരുന്ന മറ്റ് മുൻ ഇന്ത്യൻ ക്യാപ്റ്റൻമാരിൽ സൗരവ് ഗാംഗുലിയും (Sourav Ganguly) ഉൾപ്പെടുന്നു. മുൻ ബിസിസിഐ പ്രസിഡന്‍റിന്‍റെ പദവിയിൽ അദ്ദേഹത്തെ ക്ഷണിച്ചു. മുൻ പ്രസിഡന്‍റുമാരെയും ഉദ്യോഗസ്ഥരെയും ക്ഷണിക്കുന്നത് ബിസിസിഐയുടെ പതിവാണ്.

അഭിനേതാക്കളായ ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, രൺവീർ സിംഗ് എന്നിവരായിരുന്നു ഹൈ പ്രൊഫൈൽ ഗെയിമിൽ (India Australia World Cup) പങ്കെടുത്ത മറ്റ് സെലിബ്രിറ്റികൾ. ബാഡ്‌മിന്‍റൺ ഇതിഹാസം പ്രകാശ് പദുകോണും മത്സരത്തിന്‌ സാക്ഷ്യം വഹിക്കാനെത്തി.

കോലിയ്ക്ക്‌‌ സച്ചിന്‍റെ സ്‌നേഹ സമ്മാനം: സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയ്‌ക്ക് സ്‌നേഹ സമ്മാനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്കായുള്ള മിന്നും പ്രകടനം കാഴ്‌ചവെച്ചതിനാണ്‌ സമ്മാനം. അഹമ്മദാബാദില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഫൈനല്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി വിരാട് കോലിക്ക് താന്‍ ഒപ്പിട്ട ജഴ്‌സിയാണ് സച്ചിന്‍ നല്‍കിയത്.

2012-ല്‍ പാകിസ്ഥാനെതിരായ തന്‍റെ അവസാന ഏകദിന മത്സരത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ധരിച്ചിരുന്ന ജഴ്‌സിയാണിത്. 'വിരാട് നീ ഞങ്ങളെ അഭിമാനഭരിതരാക്കി' എന്നും സച്ചിന്‍ ഇതില്‍ കുറിച്ചിട്ടുണ്ട്. ഈ ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തോടെ സച്ചിന്‍റെ നിരവധി റെക്കോഡുകള്‍ വിരാട് കോലി പൊളിച്ചെഴുതിയിരുന്നു. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന വമ്പന്‍ റെക്കോഡ് ഉള്‍പ്പെടെയായിരുന്നു വിരാട് തിരുത്തിയത്.

ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനല്‍ മത്സരത്തിലായിരുന്നു ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന സച്ചിന്‍റെ റെക്കോഡ് കോലി മറികടന്നത്. മത്സരത്തില്‍ മൂന്നക്കം തൊട്ടതോടെ ഏകദിനത്തിലെ വിരാട് കോലിയുടെ സെഞ്ചുറികളുടെ എണ്ണം അന്‍പതിലേക്ക് എത്തി. ഇതോടെ സച്ചിന്‍റെ 49 സെഞ്ചുറികളുടെ റെക്കോഡാണ് ഇല്ലാതായത്‌. ഗ്രൂപ്പ് ഘട്ടത്തില്‍ നേടിയ രണ്ട് സെഞ്ചുറികളോടെ ആയിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഒപ്പമെത്താന്‍ കിങ് കോലിയ്‌ക്ക് കഴിഞ്ഞത്. 278 ഇന്നിങ്‌സുകളില്‍ നിന്നാണ് വിരാട് കോലി ഏകദിനത്തില്‍ 50 സെഞ്ചുറികളിലേക്ക് എത്തിയത്.

ALSO READ:'വിരാട് നീ ഞങ്ങളെ അഭിമാനഭരിതരാക്കി' ; കിങ്ങിന് സച്ചിന്‍റെ സ്‌നേഹ സമ്മാനം

ABOUT THE AUTHOR

...view details