കന്യാകുമാരി:ശക്തമായ ചുഴലിക്കാറ്റില്‍ ആടിയുലഞ്ഞ ബോട്ടില്‍ നിന്ന് കടലില്‍ വീണ ആറ് മത്സ്യത്തൊഴിലാളികളില്‍ നാല് പേരെ രക്ഷപെടുത്തി. ഓഗസറ്റ് ഒന്നാം തിയതി, കേരള തീരത്തിനടുത്താണ് കന്യാകുമാരി സ്വദേശികളായ മത്സ്യത്തൊഴിലാളികൾ കടലില്‍ വീണത്. കരയിലേക്ക് തിരിച്ച ബോട്ടാണ് കൊടുങ്കാറ്റിൽ അകപ്പെട്ടത്.
video: ബോട്ടിനെ പിടിച്ചുകുലുക്കി കടലും കാറ്റും; നാലുപേരെ രക്ഷപ്പെടുത്തി, രണ്ടുപേര്‍ക്കായി തെരച്ചില്‍
കേരള തീരത്തിനടുത്ത്, ഓഗസറ്റ് ഒന്നാം തിയതിയാണ് കടല്‍ക്ഷോഭത്തില്‍പ്പെട്ട ബോട്ടില്‍ നിന്നും കന്യാകുമാരി സ്വദേശികളായ മത്സ്യത്തൊഴിലാളികളെ കാണാതായത്.
കടല്‍ക്ഷോഭം: ബോട്ടില്‍ നിന്നും കാണാതായ നാല് പേരെ രക്ഷപ്പെടുത്തി; രണ്ടുപേര്‍ക്കായി തെരച്ചില്‍
കാണാതായ രണ്ട് പേർക്കായി ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ച് കേരള കോസ്റ്റ് ഗാർഡ് തെരച്ചില്‍ തുടരുകയാണ്. അറബിക്കടലിൽ ശക്തമായ ചുഴലിക്കാറ്റ് വീശുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.