കന്യാകുമാരി :ഒരേസമയം സൂര്യാസ്‌തമയവും ചന്ദ്രോദയവും സംഭവിച്ചാലോ? എങ്കിൽ ശരിക്കും അങ്ങനെയൊരു ദിവസത്തിന് സാക്ഷ്യം വഹിക്കുകയാണിന്ന്. ഇന്ന് (16.03.2022) സൂര്യനെയും ചന്ദ്രനെയും ഒരേസമയം സമാന്തരമായി കാണാൻ സാധിക്കുമെന്നതാണ് പ്രത്യേകത.
സെലേനെലിയോൺ അഥവ ഹൊറിസോണ്ടൽ എലിപ്‌സ് എന്നറിയപ്പെടുന്ന ഈ പ്രതിഭാസം തമിഴ്‌നാടിലെ കന്യാകുമാരിയിലാണ് സംഭവ്യമാകുന്നത്. സമുദ്രത്തിൽ ഒരേസമയം, ഒരേ സ്ഥലത്ത് സൂര്യൻ അസ്‌തമിക്കുകയും ചന്ദ്രൻ ഉദിക്കുകയും ചെയ്യുന്ന അപൂർവ പ്രതിഭാസമാണ് ഇന്ന് കന്യാകുമാരി സന്ദർശിക്കുന്നവരെ കാത്തിരിക്കുന്നത്.