കേരളം

kerala

ETV Bharat / bharat

കാണ്‍പൂരിൽ യുവതിയെ കാമുകൻ കോടാലികൊണ്ട് വെട്ടിക്കൊന്നു; പ്രതി ഒളിവിൽ - കാമുകൻ കോടാലികൊണ്ട് വെട്ടിക്കൊന്നു

Woman Stabbed Axed To Death By Boyfriend: ബന്ധുവിനൊപ്പം ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന യുവതിയെ തടഞ്ഞ് നിറുത്തിയാണ് പ്രതി കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. യുവതി സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.

kanpur woman stabbed axed to death by boyfriend  kanpur woman stabbed axed to death by boyfriend up  axed to death by boyfriend In Uttar Pradesh  crime news  kanpur woman stabbed by boyfriend  യുവതിയെ കാമുകൻ കോടാലികൊണ്ട് വെട്ടിക്കൊന്നു  കാണ്‍പൂരിൽ യുവതിയെ കാമുകൻ കൊലപ്പെടുത്തി  കൊലപാതകം  കാമുകൻ കോടാലികൊണ്ട് വെട്ടിക്കൊന്നു  കാമുകൻ ഒളിവിൽ
kanpur woman stabbed

By ETV Bharat Kerala Team

Published : Nov 26, 2023, 3:26 PM IST

കാൺപൂർ :ഉത്തർപ്രദേശിലെ കാൺപൂരിൽ കാമുകൻ കാമുകിയെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി. ഇന്ന് പുലർച്ചെ ബിൽഹൗർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ രാജേപൂർ വില്ലേജ് ഹൈവേയിലാണ് ദാരുണമായ സംഭവം നടന്നത്. കേസിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു (kanpur woman stabbed axed to death by boyfriend In Uttar Pradesh).

പ്രതികൾ ഓടിരക്ഷപ്പെടുകയും യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരം അനുസരിച്ചാണ് പൊലീസ് സ്ഥലത്ത് എത്തിയത്.

സംഭവം ഇങ്ങനെ:യുവതി ഭർത്താവിന്‍റെ സഹോദരനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്നു. അവർ രാജേപൂർ ഗ്രാമത്തിലെ ഹൈവേയിലൂടെ പോവുമ്പോൾ കുറ്റിക്കാട്ടിൽ മറഞ്ഞിരുന്ന യുവതിയുടെ കാമുകൻ ബൈക്കിൽ വന്ന് അവരെ തടയുകയും തുടർന്ന് പ്രതികൾ യുവതിയെ പലതവണ കുത്തുകയും കോടാലി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന് ശേഷം യുവതി സംഭവസ്ഥലത്ത് വെച്ച് മരിക്കുകയും പ്രതി ഓടി രക്ഷപ്പെട്ടു.

പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തിയതായി ബിൽഹൂർ എസിപി അജയ് ത്രിവേദി പറഞ്ഞു. ഫോറൻസിക് സംഘത്തിന്‍റെ സഹായത്തോടെ സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും കേസ് അന്വേഷിക്കുന്നുണ്ടെന്നും ത്രിവേദി പറഞ്ഞു.

ഇരുവർക്കും ഇടയിൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ അന്വേഷിക്കുകയാണ്. കൂടാതെ, പ്രതികളെ കണ്ടെത്തുന്നതിനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിക്കുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

കത്തിയും കോടാലിയും ഉപയോഗിച്ചാണ് യുവതിയെ ആക്രമിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ ബിൽഹൂർ പൊലീസ് സ്‌റ്റേഷനിൽ നിന്നുള്ള സംഘം കൊലപാതകത്തിന് ഉപയോഗിച്ച രക്തം പുരണ്ട കത്തിയും മഴുവും കണ്ടെടുത്തു. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി അയച്ചു.

ALSO READ:വിവാഹത്തിന് വിസമ്മതിച്ചു; യുവതിയെ കാമുകൻ 15 തവണ കുത്തി കൊലപ്പെടുത്തി

യുവതിയെ കാമുകൻ കുത്തി കൊലപ്പെടുത്തി: വിവാഹത്തിൽ നിന്ന് പിന്മാറിയതിന്‍റെ പേരിൽ യുവതിയെ കാമുകൻ കുത്തിക്കൊന്നു. ബെംഗളൂരുവിൽ താമസിക്കുന്ന ആന്ധ്രാപ്രദേശിലെ കാക്കിനാഡ സ്വദേശിനിയായ ലീല പവിത്ര നീലമണി എന്ന യുവതിയെയാണ് മെയ്‌ മാസത്തിൽ കൊലപ്പെട്ടത് (Lover stabs andrapradesh women 15 times for rejecting marriage proposal).

പെൺകുട്ടിയുടെ ശരീരത്തിൽ 15 തവണയോളം കുത്തിയ പ്രതി ദിനകർ ബനാലയെ പൊലീസ് അറസ്‌റ്റ് ചെയ്‌തതായി ഈസ്‌റ്റ് ഡിവിഷൻ ഡിസിപി അറിയിച്ചിരുന്നു. അതീവ ഗുരുതര പരിക്കുകളോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

ജാതി പരിഗണിച്ച് യുവതി വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് പ്രകോപിതനായതാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പറഞ്ഞിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിന് വിസമ്മതിച്ചിരുന്നു. ഇതേക്കുറിച്ച് ലീല പവിത്ര തന്‍റെ കാമുകനെ അറിയിച്ചിരുന്നു. വീട്ടുകാർ വിസമ്മതിച്ചതിനാൽ പെൺകുട്ടി ദിനകറിൽ നിന്ന് പിരിയാൻ ശ്രമിച്ചതോടെ ലീലയെ കൊല്ലാൻ പ്രതി പദ്ധതി ഇടുകയായിരുന്നു.

ABOUT THE AUTHOR

...view details