ബംഗളൂരു: സിനിമ നിർമാതാവ് ഭരതിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കന്നട സൂപ്പർസ്‌റ്റാർ ദർശനെതിരെ കേസ്. കെങ്കേരി പൊലീസിലാണ് ഭരത് പരാതി നൽകിയത്. ദർശന്‍റെ ബന്ധുവായ ധ്രുവനുമായി രണ്ടു വർഷം മുൻപ് "ശ്രീ കൃഷ്‌ണ പരമാത്‌മ" എന്ന സിനിമക്കുവേണ്ടി കരാർ ഒപ്പിട്ടിരുന്നു.
നിർമാതാവിനെ ഭീഷണിപ്പെടുത്തി: കന്നട സൂപ്പർസ്‌റ്റാർ ദർശനെതിരെ കേസ് - actor dhruv latest news
നിർമ്മാതാവ് ഭരതിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കന്നട സൂപ്പർസ്‌റ്റാർ ദർശനെതിരെ കേസ്. നിർമാതാവിനെ ഭീഷണിപ്പെടുത്തുന്ന ശബ്‌ദ രേഖ വൈറലായിരുന്നു.
നിർമ്മാതാവ് ഭരതിനെ ഭീഷണിപ്പെടുത്തിയ കുറ്റം: കന്നട സൂപ്പർസ്‌റ്റാർ ദർശനെതിരെ കേസ്
എന്നാൽ സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിൽ സിനിമ ഷൂട്ടിങ്ങ് നിർത്തിവെക്കേണ്ടി വരികയും ഈ വിവരം ധ്രുവനുമായി പങ്കുവെക്കുകയും ചെയ്‌തിരുന്നു. ഈ വിവരം അറിയിക്കുന്നതിനായി വിളിച്ച ഫോൺ കോളിൽ ദർശൻ നിർമാതാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഫോൺ കോളിന്‍റെ റെക്കോഡ് ചെയ്‌ത ശബ്‌ദ രേഖ പിന്നീട് വൈറലായി.
ഭരത് എവിടെ പോയാലും വെറുതെ വിടില്ലെന്ന് ദർശൻ പറയുന്നതായാണ് ശബ്‌ദ രേഖ. കേസിൽ ശ്രീ കൃഷ്‌ണ പരമാത്‌മ സിനിമയുടെ സംവിധായകൻ ആന്‍റണിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.