ബെംഗളൂരു :കന്നട നടന്‍ പുനീത് രാജ്കുമാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ജിമ്മില്‍ വ്യായാമത്തിനിടെ ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 11.40 ഓടെ വിക്രം ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കന്നടയിലെ ഏറ്റവും ജനപ്രിയനായ താരമാണ് വിടവാങ്ങിയത്. പ്രശസ്‌ത കന്നട നടന്‍ രാജ് കുമാറിന്‍റെ മകനാണ്. നടന്‍റെ നില ഗുരുതരമാണെന്നറിഞ്ഞ് നൂറുകണക്കിന് ആരാധകരാണ് ബെംഗളൂരുവിലെ വിക്രം ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെടുകയാണ് പൊലീസ്.