കേരളം

kerala

ETV Bharat / bharat

കഞ്ചാവാല സംഭവം ഉത്തര്‍പ്രദേശിലും ആവര്‍ത്തിച്ചു; അപകടം നടന്ന് നിര്‍ത്താത്തതിനാല്‍ പെണ്‍കുട്ടി കാറിനടിയില്‍ വലിച്ചിഴയ്‌ക്കപ്പെട്ടു - കൗശാംബി അപകടം

ഗുരുതര പരിക്കുകളോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടന്നിട്ടും കാര്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്താതെ പോകുകയായിരുന്നു

kanjhawala incident repeats in UP  കഞ്ചാവാല സംഭവം ഉത്തര്‍പ്രദേശിലും ആവര്‍ത്തിച്ചു  അപകടം  കഞ്ചവാല  കഞ്ചവാല സംഭവത്തിന് സമാനമായ അപകടം  accident as that of kanjhawala in up  hit and run accident  കൗശാംബി അപകടം  Kaushambhi accident
കൗശാംബി അപകടം

By

Published : Jan 4, 2023, 5:21 PM IST

കൗശാംബി (ഉത്തര്‍പ്രദേശ്): ഡല്‍ഹിയിലെ കഞ്ചവാലയില്‍ ഉണ്ടായത് പോലെ വാഹനം ഇടിച്ചതിന് ശേഷം നിര്‍ത്താത്തതിനാല്‍ യുവതി വീലുകള്‍ക്ക് ഇടയില്‍ കുടുങ്ങി വലിച്ചിഴയ്‌ക്കപ്പെട്ട സംഭവം ഉത്തര്‍പ്രദേശിലും. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലെ ദേവഖർപൂർ ഗ്രാമത്തിലാണ് സംഭവം. സൈക്കിളില്‍ പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ വേഗത്തില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു.

ഇടിച്ചതിന് ശേഷം 200 മീറ്ററോളം വിദ്യാര്‍ഥിനിയും സൈക്കിളും കാറിന്‍റെ അടിയില്‍പ്പെട്ട് വലിച്ചിഴയ്‌ക്കപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ കൗശാംബി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടന്നതിന് ശേഷം സംഭവസ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞ ഡ്രൈവര്‍ക്കതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടി കമ്പ്യൂട്ടര്‍ ക്ലാസില്‍ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.

ABOUT THE AUTHOR

...view details