ഉദയ്പൂര്‍: നബിനിന്ദയെ അനുകൂലിച്ചെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ കനയ്യ ലാലിന്‍റെ ഘാതകര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം. മുഹമ്മദ് നബിയെ കുറിച്ചുള്ള ബിജെപി വക്താവ് നൂപുര്‍ ശര്‍മയുടെ പ്രസ്താവനയെ സാമൂഹ്യ മാധ്യമം വഴിയാണ് കനയ്യ ലാൽ അനുകൂലിച്ചത്. ഇതിനുശേഷം തനിക്ക് ഭീഷണി ഉണ്ടായിരുന്നതായി അദ്ദേഹം ഭാര്യയോട് പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
10-15 ദിവസമായി തനിക്ക് സോഷ്യൽ മീഡിയയിൽ നിരന്തരം ഭീഷണികൾ വരുന്നുണ്ട്. അതിനാൽ കടയിൽ പോകാൻ പോലും പേടിയാണ്. കൈ വെട്ടുമെന്ന് പറഞ്ഞ് ചിലര്‍ ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നുവെന്ന് ബന്ധുക്കള്‍ വിശദീകരിച്ചു.