ഹൈദരാബാദ് : 36ാമത് ജന്മദിനത്തിൽ ആരാധകർക്കായി വീഡിയോ സന്ദേശം പങ്കുവച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. താൻ വേദനിപ്പിച്ചവരോട് മാപ്പ് പറഞ്ഞുകൊണ്ടാണ് ജന്മദിനാഘോഷത്തിന്‍റെ തുടക്കത്തിൽ താരം പകർത്തിയ വീഡിയോ സന്ദേശം തുടങ്ങുന്നത്. പച്ച നിറത്തിലുള്ള സാരിയിൽ തലമുടി ഉയർത്തിക്കെട്ടി ഗാംഭീര്യത്തോടെയാണ് വീഡിയോയിൽ നടി പ്രത്യക്ഷപ്പെട്ടത്.
മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും സ്വാമി വിവേകാനന്ദനും അവർ തന്ന മാർഗ നിർദേശങ്ങൾക്കും കങ്കണ ആദ്യം നന്ദി പറഞ്ഞു. ശേഷം തന്‍റെ ശത്രുക്കൾക്കും കങ്കണ നന്ദി അറിയിച്ചു. തന്നെ ഒന്ന് വിശ്രമിക്കാൻ അനുവദിക്കാതെ നിരന്തരമുള്ള പോരാട്ടത്തിലൂടെ വിജയത്തിന്‍റെ പാതയിൽ എത്തിച്ച എങ്ങനെ പോരാടണമെന്നും ശക്തമായി നിലകൊള്ളണമെന്നും പഠിപ്പിച്ച ശത്രുക്കൾക്കും നന്ദി എന്നാണ് കങ്കണ പരാമർശിച്ചത്.
Kangana Ranaut video message: 'സുഹൃത്തുക്കളേ, എന്‍റെ പദ്ധതികളും ചിന്തകളും വളരെ ലളിതമാണ്. എല്ലാവരുടെയും വിജയമാണ് ഞാൻ നിരന്തരം ആഗ്രഹിക്കുന്നത്. ഇക്കാരണത്താൽ, രാജ്യതാത്‌പര്യത്തിന് വേണ്ടി ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞ് അവരുടെ വികാരത്തെ വ്രണപ്പെടുത്തുകയോ വിഷമിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ അവരോടെല്ലാം ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. സ്‌നേഹവും സന്തോഷവും മാത്രമാണ് എനിക്ക് വാഗ്‌ദാനം ചെയ്യാനുള്ളത്' - കങ്കണ റണാവത്ത് പറഞ്ഞു.
also read:പിറന്നാൾ നിറവില്‍ കങ്കണ റണാവത്ത്.. അഭിനയ ജീവിതത്തിലെ ശ്രദ്ധേയ ചിത്രങ്ങൾ ..
ഈ വീഡിയോ സന്ദേശത്തിന് മുൻപ് വിക്കിപീഡിയയിൽ ഉള്ള തന്‍റെ ജനന തീയതി തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് താരം ഇൻസ്‌റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. കൂടാതെ ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ തന്‍റെ ജന്മദിനം യഥാർഥത്തിൽ മാർച്ച് 23 നാണ് എന്നും വിക്കിപീഡിയയിൽ പറയുന്നതുപോലെ മാർച്ച് 20ന് അല്ല എന്നും നടി പരാമര്‍ശിക്കുന്നുണ്ട്.
Kangana Ranaut famous and upcoming movies: ഗ്യാങ്‌സ്‌റ്റർ, ക്വീൻ, ഫാഷൻ, തനു വെഡ്‌സ് മനു, മണികർണിക : ദി ക്വീൻ ഓഫ് ഝാൻസി, പംഗ, തലൈവി തുടങ്ങിയവ താരത്തിന്‍റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. തമിഴിൽ രജനികാന്തും ജ്യോതികയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം താരം പൂർത്തിയാക്കിയതായി അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ നടി പോസ്‌റ്റ് ചെയ്‌തിരുന്നു. രാജകൊട്ടാരത്തിലെ നർത്തകിയുടെ വേഷമാണ് ചന്ദ്രമുഖി 2 ൽ കങ്കണയുടേത്. നടിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ മണികർണിക റിട്ടേൺസ്: ദ ലെജൻഡ് ഓഫ് ദിദ്ദ, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതം പശ്ചാത്തലമാക്കിയുള്ള എമർജൻസി, തേജസ് എന്നിവയാണ്.
also read:രാഘവ ലോറൻസിനൊപ്പം ചന്ദ്രമുഖി 2 സെറ്റിൽ കങ്കണ റണാവത്ത്
മികച്ച കഥാപാത്രങ്ങൾക്ക് നിരവധി ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ കങ്കണ അഭിനേത്രി എന്നതിലുപരി നിർമാതാവും സംവിധായികയും കൂടിയാണ്. ചലച്ചിത്രമേഖലയിൽ 17 വർഷം പിന്നിട്ട താരത്തിന്‍റെ ആദ്യ സിനിമ അസുരാഗ് ബസു സംവിധാനം ചെയ്‌ത ഗ്യാങ്‌സ്‌റ്റർ ആയിരുന്നു.