കേരളം

kerala

ETV Bharat / bharat

2014ൽ ആണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതെന്ന് കങ്കണ; രാജ്യദ്രോഹമെന്ന് വരുൺ ഗാന്ധി - കങ്കണ റണാവത്ത് വരുൺ ഗാന്ധി

കങ്കണയുടെ പ്രസ്‌താവനയെ രാജ്യദ്രോഹമെന്ന് കരുതാതിരിക്കുന്നത് സ്വാതന്ത്ര്യത്തിന് വേണ്ടി രക്തം ചീന്തിയവരോട് ചെയ്യുന്ന വഞ്ചനയാണെന്ന് ബിജെപി എംപി വരുൺ ഗാന്ധി പറഞ്ഞു.

Varun Gandhi flays Kangana  anti-national freedom remarks  Varun Gandhi  Kangana Ranaut  BJP  actress row  കങ്കണ റണാവത്ത്  വരുൺ ഗാന്ധി  കങ്കണ റണാവത്ത് വരുൺ ഗാന്ധി  കങ്കണ വിവാദ പരാമർശം
2014ൽ ആണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതെന്ന് കങ്കണ; രാജ്യദ്രോഹമെന്ന് വരുൺ ഗാന്ധി

By

Published : Nov 11, 2021, 9:22 PM IST

ന്യൂഡൽഹി:ചലച്ചിത്ര നടി കങ്കണ റണാവത്തിന്‍റെ വിവാദ പരാമർശത്തിനെതിരെ ബിജെപി എംപി വരുൺ ഗാന്ധി. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് 2014ൽ ആണെന്നും 1947ൽ ലഭിച്ചത് ഭിക്ഷയാണെന്നുമായിരുന്നു കങ്കണ റണാവത്തിന്‍റെ പരാമർശം. ബ്രിട്ടീഷുകാരുടെ തുടർച്ചയായിരുന്നു കോൺഗ്രസ് ഭരണമെന്നും കങ്കണ ആരോപിച്ചു.

കങ്കണയുടെ പരാമർശത്തിനെതിരെ രംഗത്ത് വന്ന ബിജെപി നേതാവ് വരുൺ ഗാന്ധി, രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ജീവൻ ബലിയർപ്പിച്ച നിരവധി ആളുകളുടെ ത്യാഗങ്ങളെ മറക്കാൻ കഴിയില്ലെന്ന് പറഞ്ഞു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരുടെ ത്യാഗങ്ങളെ ഇത്രയും ലജ്ജാകരമായ രീതിയിൽ താഴ്ത്തിക്കെട്ടുന്നത് അശ്രദ്ധയായോ നിഷ്‌കളങ്കമായ പ്രസ്‌താവനയായോ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കങ്കണയുടെ പ്രസ്‌താവനയെ രാജ്യദ്രോഹമെന്ന് കരുതാതിരിക്കുന്നത് സ്വാതന്ത്ര്യത്തിന് വേണ്ടി രക്തം ചീന്തിയവരോട് ചെയ്യുന്ന വഞ്ചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ചാനൽ പരിപാടിക്കിടെ സംസാരിക്കുമ്പോഴായിരുന്നു കങ്കണയുടെ വിവാദ പ്രസ്‌താവന. 2014ൽ ബിജെപി അധികാരത്തിൽ വന്നതിനെ കുറിച്ചായിരുന്നു കങ്കണയുടെ പരാമർശം. കങ്കണ മുൻപും വലതുപക്ഷ, തീവ്ര ഹിന്ദുത്വ, വർഗീയ പരാമർശങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

ചിലപ്പോൾ മഹാത്‌മാഗാന്ധിയുടെ ത്യാഗങ്ങളെ അപമാനിക്കുന്നു. ചിലപ്പോൾ അദ്ദേഹത്തിന്‍റെ ഘാതകനെ ആദരിക്കുന്നു. ഇപ്പോൾ മംഗൾ പാണ്ഡെ, റാണി ലക്ഷ്മിഭായി, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങി ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളോടുള്ള അവഹേളനം. ഇതിനെ ഞാൻ ഭ്രാന്തെന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്ന് വരുൺ ഗാന്ധി ചോദിച്ചു.

അതേസമയം, കങ്കണയുടെ പരാമർശങ്ങൾക്ക് ട്വിറ്ററിലടക്കം വൻ പ്രതിഷേധമാണ് ഉയരുന്നത്. കങ്കണയുടെ പത്‌മശ്രീ അടക്കം തിരിച്ചെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്‌.

Also Read: ' ഒരാളുമായി പ്രണയത്തിലാണ്, 5 വര്‍ഷത്തിനുള്ളില്‍ ഭാര്യയും അമ്മയുമാകും': കങ്കണ റണാവത്ത്

ABOUT THE AUTHOR

...view details