കേരളം

kerala

ETV Bharat / bharat

'വിഡ്ഢികളെ ചിരിപ്പിക്കാൻ വീട്ടുകാരുടെ രോഗാവസ്ഥയെ ഉപയോഗിച്ചാൽ ഞാനും തല്ലും'; മുഖത്തടിച്ച സംഭവത്തിൽ കങ്കണ - ഓസ്‌കാർ അവാർഡ് 2022

ഓസ്‌കാർ വേദിയിൽ അവതാരകന്‍റെ മുഖത്തടിച്ച വിൽ സ്‌മിത്തിന്‍റെ പ്രവൃത്തിയിൽ പ്രതികരണവുമായി കങ്കണ റണാവത്ത്.

Kangana Ranaut on Will Smith slapping  slapping incident at Oscars 2022  will smit slaps chris rock  oscar awards 2022  academy awards los angeles 2022  hollywood news updates  Oscars 2022  94th Academy Awards  oscars 2022 nominations  94th academy awards nominations  oscars 2022 winners  94th academy awards winners  oscar 2022  oscars incidents  will smith slap  oscars 2022 host chris rock  വിൽ സ്‌മിത്ത് മുഖത്തടിച്ച സംഭവം  വിൽ സ്‌മിത്ത് ക്രിസ് റോക്ക് സംഭവം  വിൽ സ്‌മിത്ത് ക്രിസ് റോക്കിന്‍റെ മുഖത്തടിച്ച സംഭവം  94-ാമത് ഓസ്‌കാർ അവാർഡ് ദാന ചടങ്ങ്  94-ാമത് ഓസ്‌കാർ പുരസ്കാരം  ഓസ്‌കാർ അവാർഡ് 2022  വിൽ സ്മിത്ത് ക്രിസ് റോക്ക് വിവാദം
'വിഡ്ഢികളെ ചിരിപ്പിക്കാൻ വീട്ടുകാരുടെ രോഗാവസ്ഥയെ ഉപയോഗിച്ചാൽ ഞാനും തല്ലും'; മുഖത്തടിച്ച സംഭവത്തിൽ കങ്കണ

By

Published : Mar 29, 2022, 1:16 PM IST

ന്യൂഡൽഹി: ഏറെ നാടകീയ മുഹൂർത്തങ്ങൾക്കാണ് 94-ാമത് ഓസ്‌കാർ പുരസ്‌കാരവേദി ഇന്നലെ സാക്ഷ്യം വഹിച്ചത്. ചടങ്ങിനിടെ വിൽ സ്‌മിത്ത് അവതാരകനായ കൊമേഡിയൻ ക്രിസ് റോക്കിന്‍റെ മുഖത്തടിച്ചതും പിന്നാലെ ക്ഷമാപണം നടത്തിയതുമെല്ലാം ഏറെ ചർച്ചയായിരുന്നു. സംഭവത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. ഹോളിവുഡിലെയും ബോളിവുഡിലെയും അടക്കം നിരവധി സെലിബ്രിറ്റികളും ഇതേ കുറിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചിരുന്നു.

അത്തരത്തിൽ ബി-ടൗൺ താരവും ലോക്ക്‌അപ്പ് ഷോ അവതാരകയുമായ കങ്കണ റണാവത്തും വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. 'ഒരു കൂട്ടം വിഡ്ഢികളെ ചിരിപ്പിക്കാൻ ഏതെങ്കിലും വിഡ്ഢി എന്‍റെ അമ്മയുടെയോ സഹോദരിയുടെയോ രോഗാവസ്ഥയെ ഉപയോഗിച്ചാൽ വിൽ സ്‌മിത്ത് ചെയ്‌തതുപോലെ ഞാനും അവനെ തല്ലും. എന്‍റെ ലോക്ക്‌അപ്പ് ഷോയിൽ അദ്ദേഹവും (ക്രിസ് റോക്ക്) വരുമെന്ന് പ്രതീക്ഷിക്കുന്നു' എന്നായിരുന്നു കങ്കണയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

വിൽ സ്‌മിത്ത് ക്രിസ് റോക്കിന്‍റെ മുഖത്തടിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്‍റെ പ്രതികരണം. പൊതുവേദിയിൽ വച്ച് തന്‍റെ ഭാര്യ ജാഡ പിങ്കറ്റ് സ്‌മിത്തിന്‍റെ അലോപേഷ്യ രോഗാവസ്ഥയെ കളിയാക്കിയതാണ് വിൽ സ്‌മിത്തിനെ പ്രകോപിതനാക്കിയത്. ജിഐ ജെയ്ൻ സിനിമയിലെ ഡെമി മൂറിന്‍റെ ലുക്കാണ് ഡാഡയ്ക്കെന്നായിരുന്നു ക്രിസിന്‍റെ പരാമർശം.

ഇതിനെ തുടർന്ന് വില്‍ സ്‌മിത്ത്‌ വേദിയിലേക്ക്‌ കയറിവന്ന്‌ ക്രിസിന്‍റെ മുഖത്തടിക്കുകയായിരുന്നു. 'എന്‍റെ ഭാര്യയുടെ പേര്‌ നിന്‍റെ വായ കൊണ്ട്‌ പറഞ്ഞുപോകരുതെന്ന്‌' വില്‍ സ്‌മിത്ത്‌ താക്കീതും നൽകി. എന്നാൽ ഓസ്‌കറില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട സ്‌മിത്ത്, പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംഭവത്തിൽ ക്രിസിനോടും അക്കാദമിയോട്ും ക്ഷമാപണം നടത്തി. വിവാദത്തിൽ കാർഡി ബി, മരിയ ഷ്രിവർ, ട്രെവർ നോഹ തുടങ്ങി നിരവധി ഹോളിവുഡ് താരങ്ങൾ തങ്ങലുടെ അഭിപ്രായം പ്രകടമാക്കിയിരുന്നു.

READ MORE:ഓസ്‌കര്‍ വേദിയില്‍ അവതാരകന്‍റെ മുഖത്തടിച്ച്‌ വില്‍ സ്‌മിത്ത്‌; മാപ്പ്‌ പറഞ്ഞ്‌ താരം

ABOUT THE AUTHOR

...view details