കേരളം

kerala

ETV Bharat / bharat

'സമ്മര്‍ദം കുറയ്‌ക്കാന്‍ ബന്ധുവീടുകളില്‍ പോയതാണ്' ; ബിജെപിക്കാര്‍ തട്ടിക്കൊണ്ടുപോയി പത്രിക പിന്‍വലിപ്പിച്ചതല്ലെന്ന് കഞ്ചന്‍ ജരിവാല - ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്

ദേശവിരുദ്ധവും ഗുജറാത്ത് വിരുദ്ധവുമായ ആം ആദ്‌മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി എന്തിനാണ് നിന്നതെന്ന് പലരും തന്നോട് ചോദിച്ചെന്ന് കഞ്ചന്‍ ജരിവാല

Kanchan Jariwala  Kanchan Jariwala kidnap allegation  aap candidate kidnap rumour  കഞ്ചന്‍ ജരിവാല  ആം ആദ്‌മി പാര്‍ട്ടി  ആപ്പ് സ്ഥാനാര്‍ഥിയെ തട്ടികൊണ്ടുപോയെന്ന്  ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്  Gujarat election
ബിജെപി പ്രവര്‍ത്തകര്‍ തട്ടികൊണ്ടുപോയി എന്ന ആരോപണം നിഷേധിച്ച് കഞ്ചന്‍ ജരിവാല; "ആപ്പ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചത് മനസാക്ഷിയുടെ വിളികേട്ട്"

By

Published : Nov 16, 2022, 9:22 PM IST

സൂറത്ത് :തന്നെ ബിജെപി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിച്ചതെന്നുള്ള ആരോപണം നിഷേധിച്ച് ആം ആദ്‌മി പാര്‍ട്ടിയുടെ സൂറത്ത് ഈസ്‌റ്റിലെ സ്ഥാനാര്‍ഥിയായിരുന്ന കഞ്ചന്‍ ജരിവാല. ജരിവാലയെ ചൊവ്വാഴ്‌ചമുതല്‍ കാണാനില്ലായിരുന്നുവെന്നും അദ്ദേഹത്തെ ബിജെപി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതാണെന്നുമായിരുന്നു ആം ആദ്‌മി പാര്‍ട്ടി നേതാക്കളുടെ ആരോപണം. എന്നാല്‍ താന്‍ മാനസിക സമ്മര്‍ദം കുറയ്‌ക്കാന്‍ വേണ്ടി ബന്ധുവീടുകള്‍ സന്ദര്‍ശിക്കുകയായിരുന്നുവെന്നാണ് ജരിവാല പറഞ്ഞത്.

പല ആളുകളും താന്‍ ആപ്പിന്‍റെ ടിക്കറ്റില്‍ മത്സരിക്കുന്നത് കാണാന്‍ ഇഷ്‌ടപ്പെടുന്നില്ല എന്ന് തന്‍റെ ഭാര്യയും സഹോദരനും അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി താന്‍ ആളുകളുമായി സംവദിക്കുന്ന സമയത്ത്, എന്തിനാണ് ദേശ വിരുദ്ധവും ഗുജറാത്ത് വിരുദ്ധവുമായ ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ആയതെന്ന് പലരും ചോദിച്ചു. ഇത് തന്നെ ചിന്തിപ്പിച്ചു.

ALSO READ:ഗുജറാത്തില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് ആപ്പ് സ്ഥാനാര്‍ഥി; ബിജെപി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ തട്ടികൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന് ആപ്പ്

തന്‍റെ മനസാക്ഷിയുടെ വിളികേട്ടാണ് ആം ആദ്‌മി പാര്‍ട്ടി സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്‌മി പാര്‍ട്ടിയിലെ പലര്‍ക്കും താന്‍ സ്ഥാനാര്‍ഥി ആയതില്‍ മുറുമുറുപ്പ് ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും ജരിവാല പറഞ്ഞു.

ABOUT THE AUTHOR

...view details