ഭോപ്പാല്‍:യുവതിയുടെ പീഡന പരാതിയില്‍ സത്‌ന എംഎൽഎ സിദ്ധാർഥ് കുശ്വാഹ, കോട്‌മ എംഎൽഎ സുനീൽ സറഫ് എന്നിവരോട് വിശദീകരണം തേടി മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽ നാഥ്. യുവതിയുടെ പരാതി പരിശോധിക്കാന്‍ കമല്‍ നാഥ് സമിതിയെ നിയോഗിച്ചു. വെള്ളിയാഴ്‌ച (ഒക്‌ടോബര്‍ 7) രേവയിൽ നിന്ന് ഭോപ്പാലിലേക്ക് വരികയായിരുന്ന ട്രെയിനില്‍ വച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തന്നെ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പൊലീസ് ട്രെയിനില്‍ പരിശോധന നടത്തി. തുടര്‍ന്നാണ് മധ്യപ്രദേശ് പൊലീസ് സിദ്ധാർഥ് കുശ്വാഹയെയും സുനിൽ സറഫിനെയും പിടികൂടിയത്. യുവതിയുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് എംഎല്‍എമാര്‍ പറഞ്ഞു.