ന്യൂഡൽഹി:കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റായി മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കമൽ നാഥിനെ പരിഗണിക്കുന്നു. കോൺഗ്രസിലെ വൻ അഴിച്ചുപണികളെകുറിച്ച് സൂചനകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നിലവിലെ കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയുമായി കമൽ നാഥ് കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് പുതിയ പ്രസിഡന്‍റായി കമൽ നാഥിനെ നിയമിക്കാൻ സാധ്യതയുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
യോഗത്തിൽ സോണിയ ഗാന്ധിക്കും കമൽ നാഥിനും പുറമെ പ്രിയങ്ക ഗാന്ധിയും പങ്കെടുത്തിരുന്നു. സൂചനകൾ പ്രകാരം എത്രയും പെട്ടന്ന് തന്നെ കോൺഗ്രസ് പുതിയ പാർട്ടി പ്രസിഡന്‍റിനായുള്ള തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. പാർലമെന്‍റിന്‍റെ മൺസൂൺ സെഷന് ശേഷം കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗം ചേരാനും സാധ്യതയേറെയാണ്.
Also Read:ഐപിഎസില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്: തമിഴ്‌നാട് ബിജെപി അധ്യക്ഷനായി കെ. അണ്ണാമലൈ